UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുറ്റാരോപിതരായ അധ്യാപകരെ കേക്ക് മുറിച്ചു സ്വീകരിച്ച നടപടി; പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്

പത്താംക്ലാസുകാരി ഗൗരി നേഘയുടെ ആത്മഹത്യയില്‍ ആരോപണ വിധേയരായ അധ്യാപകരെ നേരത്തെ സ്‌കൂളില്‍ തിരിച്ചെടുത്തിരുന്നു

കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന ഗൗരി നേഘയുടെ മരണത്തിന് ഉത്തരവാദികളായി സസ്‌പെന്‍ഷനിലായ അധ്യാപികമാര്‍ക്ക് സ്വീകരണം നല്‍കിയെന്ന കുറ്റത്തിന് സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്. ഇതുമായി ബന്ധപ്പെട്ട് സ്‌കൂള്‍ മനേജ്‌മെന്റിസ് വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് അയച്ചു. കേരള മനസാക്ഷിയോടുള്ള വെല്ലുവിളിയാണ് ഈ സംഭവമെന്നാണ് വിദ്യാഭ്യാസ വകുപ്പ് കുറ്റപ്പെടുത്തുന്നത്. നേരത്തെ ആരോപണവിധേയരായ അധ്യാപകരെ തിരിച്ചെടുത്ത നടപടിയില്‍ സ്‌കൂള്‍ അധികൃതരോട് വകുപ്പ് വിശദീകരണം തേടിയിരുന്നു. കുറ്റാരോപിതരല്ലെന്ന് തെളിയുന്നത് വരെ ഇവരെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം മറികടന്നായിരുന്നു മാനേജ്‌മെന്റ് നടപടി.

മൂന്നാഴ്ച മുമ്പാണ് ഗൗരി നേഘയുടെ മരണത്തില്‍ ആരോപണവിധേയരായ സിന്ധുപോള്‍, ക്രസന്റ് നേവിസ് എന്നിവരെ സ്‌കൂളില്‍ തിരിച്ചെടുത്തത്. സംഭവത്തെ തുടര്‍ന്ന് സസ്പന്‍ഷനിലായിരുന്ന ഇവര്‍ക്ക് കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരുന്നത്. തിരികെ സ്‌കൂളിലെത്തിയ അധ്യാപകരെ പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ പൂച്ചെണ്ട് നല്‍കിയും കേക്ക് മുറിച്ചുമാണ് സ്വീകരിച്ചത്. കേക്ക് മുറിച്ചുള്ള ആഘോഷങ്ങളുടെ ചിത്രങ്ങള്‍ സ്‌കൂളിലെ തന്നെ ചിലര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. എന്നാല്‍ തന്റെ മകളുടെ മരണത്തിന് കാരണക്കാരായ അധ്യാപകര്‍ക്ക് സഹജീവനക്കാര്‍ ആഘോഷവരവേല്‍പ്പ് നല്‍കിയതില്‍ പ്രതിഷേധിച്ച് ഗൗരിയുടെ അച്ഛന്‍ പ്രസന്നകുമാര്‍ ജില്ലാ കളക്ടര്‍ക്കും സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിരുന്നു.

ഗൗരി നേഘ; കേക്ക് മുറിച്ചും ലഡു കൊടുത്തും ആഘോഷിക്കപ്പെടുന്ന അനീതി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍