UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിറവം പള്ളിക്കേസ്: ഹൈക്കോടതിയിലെ രണ്ടാമത്തെ ബഞ്ചും പിന്മാറി

പിറവം സെന്റ് മേരീസ് പള്ളിയുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധി നടപ്പാക്കാന്‍ പോലീസ് സംരക്ഷണത്തിനുള്ള ഹര്‍ജികള്‍ കേള്‍ക്കുന്നതില്‍ നിന്നാണ് ഡിവിഷന്‍ ബഞ്ച് പിന്മാറിയത്

പിറവം പള്ളിക്കേസ് പരിഗണിക്കേണ്ട രണ്ടാമത്തെ ബഞ്ചും പിന്മാറി. ജസ്റ്റിസുമാരായ വി ചിദംബരേഷ്, നാരായണ പിഷാരടി എന്നിവരുടെ ബഞ്ചാണ് പിന്മാറിയത്. ഇന്ന് രാവിലെയാണ് ഇരുവരും ഇക്കാര്യം കോടതിയെ അറിയിച്ചത്. കേസ് കോടതിയുടെ പരിഗണനയില്‍ വന്നപ്പോള്‍ തന്നെ യാക്കോബായ വിഭാഗത്തില്‍പ്പെട്ട ഒരു അഭിഭാഷകന്‍ ജ. ചിദംബരേഷ് പള്ളിയുമായി ബന്ധപ്പെട്ട കേസുകളില്‍ കോടതിയില്‍ ഹാജരായിട്ടുണ്ടെന്നും അങ്ങനെയൊരാള്‍ ഈ കേസ് കേള്‍ക്കുന്നത് ഉചിതമല്ലെന്നും ചൂണ്ടിക്കാട്ടി.

മറ്റാര്‍ക്കെങ്കിലും സമാനമായ പരാതിയുണ്ടോയെന്ന് ആരാഞ്ഞപ്പോള്‍ ചില പരാതികള്‍ കൂടി ഉയര്‍ന്നു. ഈ പശ്ചാത്തലത്തിലാണ് ബഞ്ച് പിന്മാറിയത്. ഇങ്ങനെ പോയാല്‍ ഈ കേസ് പരിഗണിക്കാന്‍ ജഡ്ജിമാരെ കിട്ടാത്ത അവസ്ഥ വരുമെന്ന് പറഞ്ഞാണ് ചിദംബരേഷ് പിന്മാറിയത്. ഡിസംബര്‍ 11നും ഹര്‍ജികള്‍ കേള്‍ക്കുന്നതില്‍ നിന്നും ജസ്റ്റിസ് പി ആര്‍ രാമചന്ദ്ര മേനോനും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനുമുള്‍പ്പെട്ട ബെഞ്ചും പിന്മാറിയിരുന്നു.

എന്താണ് പിറവം പള്ളി കേസ്? എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഇത്രകാലവും അതില്‍ ഇടപെട്ടില്ല?

പിറവം സെന്റ് മേരീസ് പള്ളിയുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധി നടപ്പാക്കാന്‍ പോലീസ് സംരക്ഷണത്തിനുള്ള ഹര്‍ജികള്‍ കേള്‍ക്കുന്നതില്‍ നിന്നാണ് ഡിവിഷന്‍ ബഞ്ച് പിന്മാറിയത്. ദേവന്‍ രാമചന്ദ്രന്‍ അഭിഭാഷകനായിരിക്കെ സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ ഹാജരായിട്ടുണ്ടെന്ന് ഒരു വിശ്വാസി കോടതിയെ അറിയിക്കുകയായിരുന്നു. മറ്റൊരു പള്ളിയും കക്ഷികളുമുള്‍പ്പെട്ട കേസാണ് അതെന്നും പിറവം പള്ളി തര്‍ക്കവുമായി അതിന് യാതൊരു ബന്ധവുമില്ലെന്നും കോടതി അറിയിക്കുകയും എന്നാല്‍ സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്നും പിന്മാറുന്നുവെന്നും കോടതി വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍