UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുരുകന്റെ മരണം: ഡോക്ടര്‍മാര്‍ക്ക് വീഴ്ച പറ്റിയില്ലെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്

മുരുകനെ പ്രവേശിപ്പിച്ചത് ആശുപത്രിയില്‍ രേഖപ്പെടുത്താത്തത് വീഴ്ചയാണെന്നും ആരോഗ്യ വകുപ്പ് നിയമിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്‌

ചാത്തന്നൂരില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മുരുകന്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. മുരുകനെ ആശുപത്രിയിലെത്തിച്ചത് രക്ഷിക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ല. അതേസമയം മുരുകനെ പ്രവേശിപ്പിച്ചത് ആശുപത്രിയില്‍ രേഖപ്പെടുത്താത്തത് വീഴ്ചയാണെന്നും ആരോഗ്യ വകുപ്പ് നിയമിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, കൊല്ലം മെഡിസിറ്റി, മെഡിട്രീന, അസീസിയ ആശുപത്രികളിലെ ആറ് ഡോക്ടര്‍മാര്‍ക്ക് വീഴ്ച പറ്റിയതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. റോഡ് അപകടത്തില്‍ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി മുരുകന്‍ മരിക്കാനിടയായത് കൃത്യസമയത്ത് ചികിത്സ നല്‍കുന്നതില്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയതിനെ തുടര്‍ന്നാണെന്നാണ് ആക്ഷേപമുയര്‍ന്നത്. ഒരു വിവിഐപി വെന്റിലേറ്ററും 16 സ്റ്റാന്‍ഡ് ബൈ വെന്റിലേറ്ററും ഒഴിവുണ്ടായിട്ടും മുരുകനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കാന്‍ തയ്യാറായില്ലെന്ന് ആരോഗ്യവകുപ്പ് നേരത്തെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 16നാണ് കൊല്ലത്തുണ്ടായ അപകടത്തില്‍ മുരുകന്‍ മരിച്ചത്. മുരുകനെ ആദ്യം പോലീസ് കൊട്ടിയത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അതീവ ഗുരുതരമായതിനാല്‍ മേവറത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും വെന്റിലേറ്റര്‍ സൗകര്യമില്ലെന്ന് മടക്കി. അവിടെ നിന്നും കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു വരുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. കൊല്ലത്തെ അഞ്ച് സ്വകാര്യ ആശുപത്രികളിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് മുരുകന് ചികിത്സ നിഷേധിക്കപ്പെട്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍