UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിഐയെ മാറ്റിയത് ഗണേഷ് കേസില്‍ അല്ല; സര്‍ക്കാരിന്റെ കള്ളം പൊളിയ്ക്കുന്ന രേഖകള്‍ പുറത്ത്

ഗണേഷ് കുമാര്‍ ജൂണ്‍ 13നാണ് യുവാവിനെ മര്‍ദ്ദിച്ചത്‌. എന്നാല്‍ മോഹന്‍ദാസിനെ സ്ഥലം മാറ്റിയ ഉത്തരവ് പുറത്തിറങ്ങിയത് മെയ് 30നും

ഗണേഷ് കുമാര്‍ എംഎല്‍എ യുവാവിനെ മര്‍ദ്ദിച്ച കേസില്‍ സര്‍ക്കാര്‍ നിയമസഭയില്‍ കള്ളമാണെന്നതിന്റെ രേഖകള്‍ പുറത്ത്. ഗണേഷ് യുവാവിനെ മര്‍ദ്ദിക്കുമ്പോള്‍ സ്ഥലത്തുണ്ടായിട്ടും അഞ്ചല്‍ സിഐ കെ ആര്‍ മോഹന്‍ദാസ് സ്ഥലത്തുണ്ടായിരുന്നിട്ടും നടപടിയെടുത്തില്ലെന്നായിരുന്നു. ഈ ആരോപണത്തെ തുടര്‍ന്ന് സിഐയെ സ്ഥലം മാറ്റിയെന്നാണ് ഇന്ന് സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചത്.

ഗണേഷ് കുമാര്‍ ജൂണ്‍ 13നാണ് യുവാവിനെ മര്‍ദ്ദിച്ചത്‌. എന്നാല്‍ മോഹന്‍ദാസിനെ സ്ഥലം മാറ്റിയ ഉത്തരവ് പുറത്തിറങ്ങിയത് മെയ് 30നും. ഈ ഉത്തരവിന്റെ പകര്‍പ്പ് മനോരമ ന്യൂസാണ് പുറത്തുവിട്ടത്. സിഐയെ സ്ഥലം മാറ്റിയത് അച്ചടക്ക നടപടിയുടെ ഭാഗമല്ലെന്ന് നേരത്തെ പോലീസും അറിയിച്ചിരുന്നു. എന്നാല്‍ ഇതു തള്ളിയ സര്‍ക്കാര്‍ ഗണേഷ് കേസിന്റെ ഭാഗമായാണ് സിഐയെ സ്ഥലം മാറ്റിയതെന്നാണ് ഇന്ന് സഭയെ അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം സഭയില്‍ പറഞ്ഞത്.

അനില്‍ അക്കരയുടെ സബ്മിഷന് മറുപടിയായായിരുന്നു ഇത്. എംഎല്‍എമാര്‍ക്ക് എന്തുചെയ്യാനുള്ള അവകാശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടോയെന്നായിരുന്നു അനില്‍ അക്കരയുടെ സബ്മിഷനിലൂടെ ആരാഞ്ഞത്. മര്‍ദ്ദനമേറ്റവരെ പ്രതിയാക്കി ഗണേഷിനെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അനില്‍ ആരോപിച്ചു. കാര്യമറിയാതെ തന്നെ വിമര്‍ശിക്കുന്നവര്‍ ഇന്ന് ഞാന്‍ നാളെ നീയെന്ന് മനസിലാക്കണമെന്ന് ഗണേഷ് കുമാര്‍ സഭയില്‍ പറഞ്ഞു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍