UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദോക്ലാം ചൈനയുടേത്; ഇന്ത്യയെ പാഠംപഠിപ്പിക്കുമെന്നും ചൈന

ദൊക്ലാം ചൈനയുടേതാണെന്ന് തെളിയിക്കുന്ന ചരിത്രപരമായ രേഖകള്‍ കൈവശമുണ്ടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ്

ദോക്ലാം ചൈനയുടെ ഭൂമിയാണെന്നും ചൈനയുടെയും ഭൂട്ടാന്റെയും ഇന്ത്യയുടെയും അതിര്‍ത്തിയായ ഈ പ്രദേശം വിട്ടുനല്‍കില്ലെന്നും ചൈന. അതിര്‍ത്തിയിലെ നിലവിലുള്ള സാഹചര്യത്തിന് മാറ്റം വരുത്താനുള്ള ചൈനയുടെ ഏത് ശ്രമവും ദോക്ലാമിന് സമാനമായ സംഘര്‍ഷ സാഹചര്യത്തിലേക്ക് നയിക്കുമെന്ന് ആ രാജ്യത്തെ ഇന്ത്യന്‍ സ്ഥാപതി ഗൗതം ബംബവാലെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെ ചൈനയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാറാമനും രംഗത്തെത്തിയിരുന്നു. ഇതിനുള്ള മറുപടിയായാണ് ചൈനയുടെ ഇന്നത്തെ പ്രതികരണം. ദോക്ലാമില്‍ പുതിയ റോഡ് പണിയാനുള്ള ചൈനീസ് സൈന്യത്തിന്റെ നീക്കം തടയാന്‍ ഇന്ത്യന്‍ സൈന്യം ദോക്ലാമില്‍ പ്രവേശിച്ചതോടെയാണ് കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.

ദൊക്ലാം ചൈനയുടേതാണെന്ന് തെളിയിക്കുന്ന ചരിത്രപരമായ രേഖകള്‍ കൈവശമുണ്ടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് ഹുവ ചുന്യിംഗ് അറിയിച്ചു. ദൊക്ലാമിലെ ചൈനയുടെ പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ പരമാധികാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം ജൂണില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം ആരംഭിച്ചതോടെ ഇരു സൈന്യവും 150 മീറ്റര്‍ ദൂരത്തില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. രണ്ട് ഏഷ്യന്‍ രാജ്യങ്ങള്‍ തമ്മില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം രൂപംകൊണ്ടിരിക്കുന്ന ഏറ്റവും വലിയ സംഘര്‍ഷമായാണ് ദോക്ലാം വിഷയത്തെ കണക്കാക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍