UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി ഡോ. എ സമ്പത്ത് ഇന്ന് ചുമതലയേല്‍ക്കും

കേരളത്തിലെ പ്രളയ ദുരിത ബാധിതകെ സഹായിക്കുന്നതിന് കേരള ഹൗസില്‍ തുറക്കുന്ന കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തനത്തിനും സമ്പത്ത് തുടക്കം കുറിയ്ക്കും

സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ഡോ. എ സമ്പത്ത് ഇന്ന് ഡല്‍ഹിയില്‍ ചുമതലയേല്‍ക്കും. രാവിലെ 10.30ന് കേരള ഹൗസിലാണ് ചടങ്ങ് നടക്കുക. തുടര്‍ന്ന് കേരളത്തിലെ പ്രളയ ദുരിത ബാധിതകെ സഹായിക്കുന്നതിന് കേരള ഹൗസില്‍ തുറക്കുന്ന കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തനത്തിനും സമ്പത്ത് തുടക്കം കുറിയ്ക്കും.

ചടങ്ങിന് ശേഷം ഡല്‍ഹിയിലെ മലയാളി സംഘടനകളുടെ യോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്. റസിഡന്റ് കമ്മിഷണര്‍ പുനീത് കുമാറും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളും സഹായങ്ങളും വേഗത്തില്‍ നേടിയെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് ക്യാബിനറ്റ് റാങ്കോടെ പ്രത്യേക ലെയ്‌സണ്‍ ഓഫീസറായി സമ്പത്തിനെ നിയമിച്ചത്.

അതേസമയം സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ക്യാബിനറ്റ് റാങ്കോടെ സമ്പത്തിനെ നിയമിച്ചത് രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. നിയമനത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തുകയും ചെയ്തു. സമ്പത്ത് പങ്കെടുക്കുന്ന പരിപാടികള്‍ ബഹിഷ്‌കരിക്കുമെന്നാണ് യുഡിഎഫ് എംപിമാരുടെ നിലപാട്.

also read:‘നിങ്ങള്‍ പൊളിച്ചില്ലെങ്കില്‍ ഞങ്ങള്‍ പൊളിക്കും’, ലുലു ഗ്രൂപ്പ് വൈ മാള്‍ പാര്‍ക്കിംഗിന് വേണ്ടി തോട് നികത്തിയത് പൊളിച്ചടുക്കി നാട്ടുകാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍