UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സര്‍വ്വീസില്‍ തിരിച്ചെടുത്തില്ലെങ്കില്‍ സൗജന്യമായി ചികിത്സിക്കാന്‍ ആശുപത്രി തുടങ്ങും: ഖൊരക്പുരിലെ ഡോ. കഫീല്‍ ഖാന്‍

ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണം നിലയ്ക്കുമെന്ന കാര്യം 19 തവണ അധികൃതരെ അറിയിച്ചിട്ടും നടപടിയെടുത്തില്ലെന്നും കഫീല്‍ ഖാന്‍

ഉത്തര്‍പ്രദേശിലെ ഖൊരക്പൂരില്‍ ബാബാ രാഘവ് ദാസ് ആശുപത്രിയില്‍ എഴുപത് കുട്ടികള്‍ ശ്വാസം കിട്ടാതെ മരിച്ച സംഭവത്തില്‍ കുറ്റക്കാരനെന്ന് മുദ്രകുത്തി അധികൃതര്‍ ജയിലിലാക്കിയ ഡോക്ടര്‍ കഫീല്‍ ഖാന്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷവും തന്റെ നിയമ പോരാട്ടം തുടരുന്നു.

സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ കുട്ടികള്‍ക്ക് സൗജന്യ ചികിത്സലഭ്യമാക്കുന്ന ആശുപത്രി ഖൊരക്പുരില്‍ തുടങ്ങുമെന്ന് ഡോ. കഫീല്‍ ഖാന്‍. ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണം നിലയ്ക്കുമെന്ന കാര്യം 19 തവണ അധികൃതരെ അറിയിച്ചിട്ടും നടപടിയെടുത്തില്ലെന്നും കഫീല്‍ ഖാന്‍. പല സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ തന്നെ അവരുടെ നാട്ടിലേക്ക് ക്ഷണിച്ചു. എന്നാല്‍ ഞാന്‍ ഖൊരക്പുരില്‍ തന്നെ ഉണ്ടാകുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ ഒരു പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു.

ഖൊരക്പുര്‍ ദുരന്തത്തിന് ശേഷം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് ഡോക്ടറോട് പ്രതികരിച്ചത് വലിയ വിവാദമായിരുന്നു. ‘പുറത്തുനിന്ന് സിലിണ്ടറുകള്‍ കൊണ്ടുവന്ന് കുട്ടികളുടെ ജീവന്‍ രക്ഷിച്ചതിനാല്‍ ഹീറോ ആയെന്ന് കരുതുന്നുണ്ടോ, അത് ഞങ്ങള്‍ നോക്കിക്കോളാം’ എന്നായിരുന്നു യോഗി അന്ന് ഡോക്ടറോട് പറഞ്ഞത്. ഇതിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം ഡോക്ടറെ അറസ്റ്റ് ചെയ്തത്. 8 മാസമായി ജയിലിലായിരുന്നു കഫീല്‍ ഖാന് അലഹബാദ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍