UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡോ. പായല്‍ ആത്മഹത്യ ചെയ്തതല്ല, കൊലപ്പെടുത്തിയതാണെന്ന് അഭിഭാഷകന്‍

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് ഇങ്ങനെയൊരു പരാതി അഭിഭാഷകന്‍ ഉയര്‍ത്തിയിരിക്കുന്നത്

ജാതി പീഡനത്തിന്റെ ഇരയായ ജൂനിയര്‍ ഡോക്ടര്‍ പായല്‍ തദ്വിയുടേത് ആത്മഹത്യയല്ല, കൊലപാതകമാണെന്ന് അഭിഭാഷകന്‍. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് പായലിന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍ നിധിന്‍ സത്പുത് ഇക്കാര്യം കോടതിയില്‍ ചൂണ്ടിക്കാട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പായലിന്റെ കഴുത്തിലും ശരീരഭാഗങ്ങളിലും മുറിവുകള്‍ ഉണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നാണ് വിവരം. ഇക്കാര്യങ്ങള്‍ പരിഗണിച്ച് പൊലീസ് പായല്‍ കൊലപ്പെടുകയാണോ ഉണ്ടായതെന്നു കൂടി അന്വേഷിക്കണമെന്നും കുടുംബത്തിന്റെ ആവശ്യമായി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

കഴിഞ്ഞ ബുധനാഴ്ച്ചയാണ് മുംബൈ സെന്‍ട്രലില്‍ ഉള്ള ബിവൈഎല്‍ നായര്‍ ആശുപത്രിയിയില്‍ വച്ച് ഡോക്ടര്‍ പായല്‍ ജീവനൊടുക്കിയത്. കടുത്ത ജാതിപീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നായിരുന്നു പുറത്തു വന്ന വിവരം. പായലിനെ ആത്മഹത്യയിലേക്ക് നയിച്ചെന്ന കാരണത്താല്‍ ഡോക്ടര്‍മാരായ ഭക്തി മൊഹാറ, അഹൂജ, അങ്കിത ഖാന്‍ഡേവാള്‍ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവര്‍ വളരെ ക്രൂരമായ രീതിയിലാണ് ജാതിയില്‍ താഴ്ന്ന പായലിനോട് പെരുമാറിയിരുന്നതെന്നാണ് പരാതി.

എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും സാഹചര്യ തെളിവുകളും വിരല്‍ ചൂണ്ടുന്നത് പായലിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നത് പുതിയ തലത്തിലേക്ക് കേസിനെ മാറ്റിയിരിക്കുകയാണ്. കുറ്റാരോപിതര്‍ ഉന്നതരായതിനാല്‍ സാക്ഷികള്‍ സമര്‍ദ്ദത്തിലാണെന്ന പ്രോസിക്യൂട്ടര്‍ ജയ് സിംഗ് ദേശായി പറഞ്ഞതും സംശയങ്ങള്‍ ബലപ്പെടുത്തുന്നുണ്ട്. കുറ്റാരോപിതരായ മൂന്നു ഡോക്ടര്‍മാരെയും 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുതരണമെന്നാണ് പ്രോസിക്യൂട്ടര്‍ കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കൂടോത്രം, ബാധയൊഴിപ്പിക്കല്‍, വ്യാജ ചികിത്സ, സാമ്പത്തിക തട്ടിപ്പ്, കൊലപാതകങ്ങള്‍; പിന്നോട്ട് നടക്കുന്ന സാക്ഷര കേരളം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍