UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊച്ചിയില്‍ കാറിടിച്ച് ബോണറ്റില്‍ വീണ യുവാവുമായി അരക്കിലോമീറ്റര്‍ പാഞ്ഞ യുവാവ് അറസ്റ്റില്‍

കാലിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ നിഷാന്ത് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

കൊച്ചിയില്‍ കാല്‍നടയാത്രക്കാരനായ യുവാവിനെ ക്രൂരമായി കാറിടിപ്പിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. പള്ളുരുത്തി സ്വദേശിയായ നഹാസിനെയാണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഓടിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച വൈകീട്ട് മൂന്നേമുക്കാലോടെയാണ് സംഭവമുണ്ടായത്. ഇടപ്പള്ളി മരോട്ടിച്ചോടില്‍ നിന്നും പാലാരിവട്ടം ഭാഗത്തേക്ക് സര്‍വ്വീസ് റോഡിലൂടെ വന്ന സ്വിഫ്റ്റ് ഡിസയര്‍ ടാക്‌സി കാറാണ് വഴിയാത്രക്കാരനായ നിശാന്തിനെ ഇടിച്ചത്. കാറിന്റെ ബോണറ്റിലേക്ക് തെറിച്ചുവീണ നിശാന്തിനെയും കൊണ്ട് അരക്കിലോമീറ്ററോളം കാര്‍ നിര്‍ത്താതെ ഓടുകയായിരുന്നു. ബോണറ്റില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ യുവാവിന്റെ കാലിലൂടെ കാര്‍ കയറിയിറങ്ങി.

കാലിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ നിഷാന്ത് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നിശാന്തിന്റെ പരാതിയെ തുടര്‍ന്ന് എളമക്കര പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് അപകടത്തിന്റെ ക്രൂരത വെളിവാകുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്.

ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് റൊട്ടിയും ഉപ്പും അല്ലെങ്കില്‍ ചോറും ഉപ്പും; പോഷകാഹാരമെന്ന് പേരും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍