UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മദ്യപിച്ച് വാഹനമോടിച്ച് മരണത്തിനിടയാക്കിയാല്‍ ഏഴ് വര്‍ഷം തടവ്

കുറ്റകൃത്യത്തിന് നല്‍കുന്ന പിഴ അപര്യാപ്തമാണെന്നും ശിക്ഷ കൂടുതല്‍ കഠിനമാക്കണമെന്നും സുപ്രിംകോടതി നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്

മദ്യപിച്ച് വാഹനമോടിച്ച് മരണത്തിനിടയാക്കിയാല്‍ ഏഴ് വര്‍ഷം തടവ് ശിക്ഷ നല്‍കാന്‍ നിയമനിര്‍മ്മാണത്തിനൊരുങ്ങി സര്‍ക്കാര്‍. രജിസ്‌ട്രേഷന്‍ സമയത്ത് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് വേണമെന്നതും കര്‍ശനമാക്കുന്നുണ്ട്. നിലവില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം തടവും പിഴയുമാണ് ശിക്ഷ.

കുറ്റകൃത്യത്തിന് നല്‍കുന്ന പിഴ അപര്യാപ്തമാണെന്നും ശിക്ഷ കൂടുതല്‍ കഠിനമാക്കണമെന്നും സുപ്രിംകോടതി നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം നേരത്തെ പരിഗണിച്ച സ്റ്റാന്‍ഡിംഗ് കമ്മിറ്റി മദ്യപിച്ച് വാഹനമോടിക്കുകയും ഒരാളുടെ മരണത്തിന് ഇടയാക്കുകയും ചെയ്യുന്നത് കുറ്റകരമായ കുറ്റകൃത്യമായി കണക്കിലെടുത്ത് 10 വര്‍ഷം കഠിന തടവിന് ശുപാര്‍ശ ചെയ്തിരുന്നു. വാഹനങ്ങള്‍ക്ക് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കണമെന്നും ഈ ശുപാര്‍ശയില്‍ നിര്‍ദ്ദേശിക്കുന്നു.

രാജ്യത്ത് യാത്രയ്ക്ക് ഉപയോഗിക്കുന്ന ഭൂരിഭാഗം വാഹനങ്ങള്‍ക്കും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഇല്ല. ഇവയില്‍ കൂടുതലും ഇരുചക്ര വാഹനങ്ങളാണ്. ഇത്തരം വാഹനങ്ങളിടിച്ച് പരിക്കേല്‍ക്കുന്നവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനെ ബാധിക്കുമെന്നതിനാലാണ് ഇവ നിര്‍ബന്ധമാക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍