UPDATES

വനിതാ നേതാവിന്റെ പരാതി തെറ്റിദ്ധാരണ മൂലമെന്ന് ഡിവൈഎഫ്‌ഐ; തരംതാഴ്ത്തിയെതിനെതിരെ പരാതിയുമായി ജില്ലാ സെക്രട്ടേറിയറ്റ് അംഗം

തരംതാഴ്ത്തപ്പെട്ടതില്‍ പ്രതിഷേധം വ്യക്തമാക്കി ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജിനേഷ് രംഗത്തെത്തി

പി കെ ശശി എംഎല്‍എയ്‌ക്കെതിരെ പരാതി നല്‍കിയ ഡിവൈഎഫ്‌ഐ നേതാവായ സൗമ്യ രാജിനെ തള്ളി പറഞ്ഞ് ഡിവൈഎഫ്‌ഐ. സൗമ്യയുടെ പുതിയ പരാതി തെറ്റിദ്ധാരണ മൂലമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു.

ജില്ലാ ഘടകത്തില്‍ നിന്ന് ചിലരെ ഒഴിവാക്കിയത് മറ്റ് പ്രശ്‌നങ്ങള്‍കൊണ്ടാണെന്നും റഹിം വ്യക്തമാക്കി. പരാതിയുണ്ടെങ്കില്‍ പാര്‍ട്ടിഘടകത്തെ അറിയിക്കുകയായിരുന്നു വേണ്ടിയിരുന്നെന്നും റഹിം അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ പരാതി പറയുന്നത് ശരിയായ രീതിയില്ല. എംഎല്‍എയ്‌ക്കെതിരായ പരാതിയില്‍ ഒപ്പം നിന്നില്ലെന്ന സൗമ്യയുടെ ആരോപണം ശരിയല്ലെന്നും റഹിം അറിയിച്ചു.

തന്നെ പിന്തുണച്ചവരെ തരംതാഴ്ത്തിയതിലും സംഘടനയില്‍ നിന്നും ഒഴിവാക്ക നിര്‍ത്തുന്നതില്‍ പ്രതിഷേധിച്ചുമാണ് തന്റെ രാജിയെന്ന് ഇന്നലെ ഡിവൈഎഫ്‌ഐയില്‍ നിന്നും രാജി വച്ച ശേഷം സൗമ്യ അഴിമുഖത്തോട് പറഞ്ഞിരുന്നു.

ഇതിനിടെ തരംതാഴ്ത്തപ്പെട്ടതില്‍ പ്രതിഷേധം വ്യക്തമാക്കി ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജിനേഷ് രംഗത്തെത്തി. ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്നും ജില്ലാ കമ്മറ്റിയിലേക്കാണ് ജിനേഷിനെ തരംതാഴ്ത്തിയത്. തരംതാഴ്ത്തപ്പെട്ടത് അപമാനിക്കുന്നതിന് തുല്യമെന്ന് ജിനേഷ് അറിയിച്ചു. ജിനേഷ് സിപിഎം ജില്ലാ സെക്രട്ടറിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.

read more:‘ഇരയ്‌ക്കൊപ്പം നില്‍ക്കാതെ പി കെ ശശി എന്താണോ പറയുന്നത് അത് നടപ്പാക്കുന്നു’; എം എല്‍ എയില്‍ നിന്നും ലൈംഗികാതിക്രം നേരിട്ട ഡിവൈഎഫ്ഐ നേതാവ് സൗമ്യ രാജ് തുറന്നു പറയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍