UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുപി തദ്ദേശ തെരഞ്ഞെടുപ്പ്: ബിജെപിയ്ക്ക് വിജയം

യുപിയിലെ പ്രധാന നഗരങ്ങളായ ലക്‌നൗ, മീററ്റ്, ഗാസിയാബാദ്, ഗോരഖ്പൂര്‍ എന്നിവിടങ്ങളില്‍ ബിജെപി മുന്നില്‍ നില്‍ക്കുകയാണ്

ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അധികാരമേറ്റെടുത്ത ശേഷം നേരിടുന്ന ആദ്യ തെരഞ്ഞെടുപ്പായ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറുന്നു. 16 മുന്‍സിപ്പാലിറ്റികളിലും 198 മുന്‍സിപ്പല്‍ കൗണ്‍സിലുകളിലും 438 നഗര പഞ്ചായത്തുകളിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്.

യുപിയിലെ പ്രധാന നഗരങ്ങളായ ലക്‌നൗ, മീററ്റ്, ഗാസിയാബാദ്, ഗോരഖ്പൂര്‍ എന്നിവിടങ്ങളില്‍ ബിജെപി മുന്നില്‍ നില്‍ക്കുകയാണ്. അതേസമയം മായവതിയുടെ ബിഎസ്പിയും രണ്ട് നഗരസഭകളില്‍ മുന്നിട്ട് നില്‍ക്കുന്നുണ്ട്. ലക്‌നൗവില്‍ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയായ സന്‍യുക്ത ഭാട്ടിയ വിജയിച്ചു. 2012ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 12 മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളില്‍ 10 എണ്ണത്തിലും ബിജെപിയാണ് വിജയിച്ചത്. അതേസമയം കഴിഞ്ഞ തവണ ഉണ്ടായിരുന്ന 194 പഞ്ചായത്തുകളില്‍ 41 ഇടങ്ങളില്‍ ബിജെപിയാണ് ജയിച്ചത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍