UPDATES

നീരവ് മോദിക്കെതിരായ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മാറ്റി, മണിക്കൂറുകള്‍ക്കകം തീരുമാനം തിരുത്തി

മണിക്കൂറുകളുടെ ഇടവേളയിലാണ് സ്ഥലമാറ്റം ഉത്തരവും അത് റദ്ദാക്കികൊണ്ടുള്ള മറ്റൊരു ഉത്തരവും പുറത്തിറങ്ങിയത്‌

ബാങ്കുകളെ പറ്റിച്ച് വിദേശത്തേക്ക് കടന്ന വജ്രവ്യാപാരി നിരവ് മോദിയ്‌ക്കെതിരെ അന്വേഷണം നടത്തുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനെ കേന്ദ്ര സര്‍ക്കാര്‍ സ്ഥലം മാറ്റി. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുള്ള സ്ഥലമാറ്റം മണിക്കൂറുകള്‍ക്കുള്ളില്‍ റദ്ദാക്കുകയു ചെയ്തു. ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് വേളയില്‍ കമ്മീഷന്റെ അനുമതിയില്ലാതെ ഇല്ലാതെ സ്ഥലം മാറ്റുന്നത് പതിവില്ലാത്തതാണ്. ചട്ട ലംഘനം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ റദ്ദാക്കുകയും ചെയ്തു. എന്നാല്‍ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയെന്ന വാര്‍ത്ത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് നിഷേധിച്ചു. അതേസമയം സ്ഥലം മാറ്റിയതിന്റെയും ഉത്തരവ് റദ്ദാക്കിയതിന്റെയും പകര്‍പ്പുകള്‍ ദി വയര്‍ പുറത്തുവിട്ടു.

എന്‍ഫോഴ്‌സ്‌മെന്റ് ജോയിന്റ് ഡയറക്ടര്‍ സത്യബ്രത കുമാറിനെയാണ് ആദ്യം മുംബൈ സ്‌പെഷല്‍ ഡയറക്ടറായി സ്ഥലം മാറ്റികയും പിന്നീട് ഉത്തരവ് റദ്ദാക്കുകയും ചെയ്തത്.
സുപ്രീം കോടതിയുടെ നിരീക്ഷണത്തില്‍ നടക്കുക കല്‍ക്കരി പാട ഖനന കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ കൂടിയാണ് കുമാര്‍.

ധനമന്ത്രി അരുണ്‍ ജെയ്റ്റിയുടെ അറിവോടെയാണ് കുമാറിനെ ആദ്യം സ്ഥലം മാറ്റിയതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലണ്ടനില്‍ കഴിയുന്ന നിരവ് മോദി അയാളെ ഇന്ത്യയിലേക്ക് കൈമാറുന്നതിനെതിരെ ബ്രിട്ടനില്‍ നിയമപോരാട്ടത്തിലാണ്. സ്ഥലമാറ്റ ഉത്തരവ് ചട്ടലംഘനവും വലിയ വിവാദവുമാകുമെന്ന തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് മണിക്കുറുകള്‍ക്കുള്ളില്‍ തീരുമാനം തിരുത്തിയതെന്നാണ് സൂചന.
ഇന്നലെ മണിക്കൂറുകളുടെ ഇടവേളയിലാണ് രണ്ട് ഉത്തരവുകളും പുറത്തിറങ്ങിയത്.
സുബ്രത കുമാര്‍ ഡെപ്യൂട്ടേഷനിലാണ് ഇഡിയിലെത്തിയത്. കുമാറിന്റെ ഡെപ്യുട്ടേഷന്‍ കാലാവധി കഴിഞ്ഞതാണ് സ്ഥലമാറ്റ നീക്കത്തിന് കാരണമായി ആദ്യം പുറത്തിറക്കിയ സ്ഥലമാറ്റ ഉത്തരവില്‍ പറയുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസ് സൂക്ഷ്മമായി നിരീക്ഷിക്കുന്ന കേസാണ് നീരവ് മോദിക്കെതെിരെയുള്ളതെന്നും രാഷ്ട്രീയ ഇടപെടലിനെ ചെറുക്കാന്‍ ശ്രമിച്ചതാണ് സത്യബ്രതകുമാറിനെ മാറ്റാന്‍ ശ്രമിച്ചതിന്റെ പിന്നിലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അതേസമയം സിബിഐയില്‍ കണ്ടതുപോലെ,ഇന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലും ഉദ്യോഗസ്ഥര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യസവും തമ്മിലടിയും രൂക്ഷമാണെന്നും റിപ്പോര്‍ട്ടുണ്ട്
റാഫേല്‍ കേസില്‍ അന്വേഷണം നടത്തുമെന്ന ഘട്ടത്തിലാണ് സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മ്മയെ മോദി സര്‍ക്കാര്‍ അര്‍ദ്ധരാത്രിയില്‍ ഇറക്കിയ ഉത്തരവിലൂടെ നീക്കം ചെയതത്.

എന്നാല്‍ സുബ്രത കുമാര്‍ അന്വേഷിക്കുന്ന കേസിന്റെ പ്രാധാന്യവും തെരഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കുന്നതും അറിഞ്ഞുകൊണ്ടുതന്നെ നടത്തിയ നീക്കം അത്ഭുതപ്പെടുത്തുന്നതാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പഞ്ചാബ് നാഷണല്‍ ബാങ്കിനെ 13,000 കോടി രൂപ വായ്പ എടുത്തതിന് ശേഷം കബളിപ്പിച്ച് രാജ്യം വിട്ടത്. കഴിഞ്ഞയാഴ്ചയാണ് ഇയാളെ ലണ്ടനില്‍ അറസ്റ്റ് ചെയ്ത. ബ്രിട്ടീഷ് പത്രം ടെലിഗ്രഫ് പത്രമാണ് ഇയാള്‍ ലണ്ടനില്‍ കഴിയുന്ന വിവരം റിപ്പോര്‍ട്ട് ചെയ്തത്. നിരവ് മോദിയെ ലണ്ടനില്‍ അറസ്റ്റ് ചെയ്യുന്നതിന് ആവശ്യമായ രേഖകള്‍ കൈമാറുന്നതില്‍ ഇന്ത്യ താല്‍പര്യം കാണിച്ചില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍