UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുരേഷ് കുറുപ്പിന്റെ പരാതി തള്ളി; ജോസ് കെ മാണിയുടെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചു

ലോക്‌സഭാംഗത്വം രാജി വയ്ക്കാതെയാണ് ജോസ് രാജ്യസഭാംഗത്വത്തിന് മത്സരിക്കുന്നത്

യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി ജോസ് കെ മാണിക്കെതിരെ എല്‍ഡിഎഫ് നല്‍കിയ പരാതി തെരഞ്ഞെടുപ്പ് വരണാധികാരി തള്ളി. എല്‍ഡിഎഫിന് വേണ്ടി സുരേഷ് കുറുപ്പ് എംഎല്‍എയാണ് പരാതി നല്‍കിയത്. ഇരട്ടപ്പദവി ചട്ടലംഘനമാണെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയത്.

ലോക്‌സഭാംഗത്വം രാജി വയ്ക്കാതെയാണ് ജോസ് രാജ്യസഭാംഗത്വത്തിന് മത്സരിക്കുന്നത്. നാമനിര്‍ദ്ദേശ പത്രികയില്‍ ഇരട്ടപദവി വഹിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് അതെയെന്നായിരുന്നു ഉത്തരം. ഈ സാഹചര്യത്തില്‍ പത്രിക തള്ളണമെന്നും ആവശ്യമുയര്‍ന്നു. എന്നാല്‍ ഈ പരാതി വരണാധികാരി തള്ളുകയായിരുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍