UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പെരിയയിലും കല്യോട്ടും നാളെ നിരോധനാജ്ഞ

പെരിയയിലെ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

വോട്ടെണ്ണല്‍ പ്രമാണിച്ച് പെരിയയിലും കല്യോട്ടും നാളെയും മറ്റന്നാളും കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കല്യോട്ട്, പെരിയ ടൗണുകളുടെ 500 മീറ്റര്‍ ചുറ്റളവിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ എട്ട് മുതല്‍ മറ്റന്നാള്‍ രാത്രി എട്ട് വരെയാണ് നിരോധനാജ്ഞ.

പെരിയയിലെ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലും കൃപേഷും കൊല്ലപ്പെട്ടതിന് ശേഷം ഈ മേഖലകളില്‍ സംഘര്‍ഷാവസ്ഥയാണ് നിലനില്‍ക്കുന്നത്. വോട്ടെണ്ണല്‍ ദിവസം മിക്ക സംസ്ഥാനങ്ങളിലും സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.

read more:ഒരു ഇന്റര്‍നാഷണല്‍ ബ്രാന്‍ഡിനെങ്ങനെയാണ് തിരുവനന്തപുരത്തെ കരിമഠം കോളനിയുടെ പേരു കിട്ടിയത്? അതൊരുകൂട്ടം സ്ത്രീകളുടെ പോരാട്ടത്തിന്റെ ചരിത്രം കൂടിയാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍