UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വനിതാ മതിലിന്റെ പേരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പണി നിഷേധിക്കുന്നതായി പരാതി

അതേസമയം സാങ്കേതിക തടസ്സങ്ങള്‍ കാരണമാണ് തൊഴില്‍ വൈകിപ്പിക്കുന്നതെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം

വനിതാ മതിലിന്റെ പേരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പണി നിഷേധിക്കുന്നതായി പരാതി. തൊഴില്‍ നിഷേധിക്കപ്പെട്ട തൊഴിലാളികള്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു. പാലക്കാട് മലമ്പുഴയിലാണ് സംഭവം.

അതേസമയം സാങ്കേതിക തടസ്സങ്ങള്‍ കാരണമാണ് തൊഴില്‍ വൈകിപ്പിക്കുന്നതെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. മുന്നൂറോളം പേരാണ് തൊഴിലുറപ്പ് പദ്ധതി പ്രകാരം അപേക്ഷ നല്‍കി രണ്ടാഴ്ചയായി കാത്തിരിക്കുന്നത്. ജനുവരി രണ്ടിന് ശേഷം മാത്രമേ പുതിയ തൊഴില്‍ദിനങ്ങള്‍ക്ക് തുടക്കമിടാനാകൂ എന്നാണ് പഞ്ചായത്ത് ഓഫീസില്‍ നിന്നും ഇവര്‍ക്ക് കിട്ടിയ വിശദീകരണം. ഇവരുടെ കൂടെയുള്ള തൊഴിലാളികള്‍ വനിതാ മതിലില്‍ പങ്കെടുക്കുന്നുണ്ടെന്നും ഇവര്‍ക്ക് വേണ്ടി തൊഴില്‍ ദിനങ്ങള്‍ ക്രമീകരിച്ച് നല്‍കുന്നില്ലെന്നുമാണ് പരാതി. പദ്ധതി പ്രകാരം തല്‍ക്കാലം തൊഴിലില്ലെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം.

അതേസമയം വനിതാ മതിലിനായി ബോധവല്‍ക്കരണവും പ്രചരണവും നടത്തുന്നുണ്ടെങ്കിലും തൊഴില്‍ ദിനങ്ങള്‍ പുനക്രമീകരിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത് വിശദീകരിക്കുന്നത്. സാങ്കേതിക കാരണങ്ങളാലാണ് തൊഴില്‍ നല്‍കാന്‍ വൈകുന്നതെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍