UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചാക്ക് രാധാകൃഷ്ണന്റെ 23 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലകളിലെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്

മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട് വിവാദ വ്യവസായി വിഎം രാധാകൃഷ്ണന്റെ (ചാക്ക് രാധാകൃഷ്ണന്‍) സ്വത്തുക്കള്‍ കണ്ടുകെട്ടി. 2004 മുതല്‍ 2008 വരെയുള്ള കാലഘട്ടത്തില്‍ രാധാകൃഷ്ണന്‍ സമ്പാദിച്ച 23 കോടി രൂപയുടെ സ്വത്തുക്കളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്.

ഈ കാലയളവില്‍ മലബാര്‍ സിമന്റ്‌സില്‍ കരാറുകാരനായിരുന്നു രാധാകൃഷ്ണന്‍. കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലകളിലെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഹോട്ടല്‍, ഫ്‌ളാറ്റ് എന്നിവ കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു. മലബാര്‍ സിമന്റ്‌സില്‍ ഏറ്റവുമധികം അഴിമതി നടന്നത് ഇയാള്‍ കരാറുകാരനായിരുന്ന കാലത്തായിരുന്നു. ഈ കാലഘട്ടത്തിലാണ് കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്‍ മരണപ്പെട്ടത്.

2003-2007 കാലഘട്ടത്തില്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ച അഞ്ച് അഴിമതിക്കേസുകളിലെ പണമിടപാടുകളാണ് അന്വേഷിക്കുന്നത്. നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് രാധാകൃഷ്ണന്റെ വീട്ടിലും ഓഫീസുകളിലും റെയ്ഡ് നടത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍