UPDATES

എന്‍ജിനിയറിംഗ് പ്രവേശന ഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് ഇടുക്കി സ്വദേശി വിഷ്ണു വിനോദിന്

600ല്‍ 584.9173 സ്‌കോര്‍ നേടിയാണ് വിഷ്ണു വിനോദ് ഒന്നാം റാങ്ക് സ്വന്തമാക്കിയത്

കേരള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ ഫലം പ്രഖ്യാപിച്ചു. ഇടുക്കി ആനക്കര സ്വദേശി വിഷ്ണു വിനോദിനാണ് ഒന്നാം റാങ്ക്. കോട്ടയം ജില്ലയില്‍ നിന്നുള്ള ഗൗതം ഗോവിന്ദ് രണ്ടാം റാങ്കും ആക്വിബ് നവാസ് മൂന്നാം റാങ്കും സ്വന്തമാക്കി. 600ല്‍ 584.9173 സ്‌കോര്‍ നേടിയാണ് വിഷ്ണു വിനോദ് ഒന്നാം റാങ്ക് സ്വന്തമാക്കിയത്.

571.5238 സ്‌കോറാണ് രണ്ടാം റാങ്ക് നേടിയ ഗൗതം ഗോവിന്ദ് നേടിയത്. ആക്വിബ് നവാസിന്റെ സ്‌കോര്‍ 569.0113 ആണ്. ആദ്യ രണ്ട് റാങ്ക് ജേതാക്കളും കേരള ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളാണ്. ആദ്യ അയ്യായിരം റാങ്കില്‍ 2341 പേര്‍ കേരള ഹയര്‍ സെക്കണ്ടറി പഠിച്ചവരും 2464 പേര്‍ സിബിഎസ്ഇ പഠിച്ചവരുമാണ്.

ആര്‍ക്കിടെക്ചറില്‍ തൃശൂര്‍ സ്വദേശി ആലിസ് മരിയ ചുങ്കത്തും ഫാര്‍മസിയില്‍ കൊല്ലത്തുനിന്നുള്ള നവീന്‍ വിന്‍സെന്റും ഒന്നാം റാങ്ക് നേടി. 73,437 പേര്‍ എഞ്ചിനീയറിംഗ് പരീക്ഷ എഴുതിയതില്‍ 51,667 പേര്‍ യോഗ്യത നേടി. അടുത്ത വര്‍ഷം മുതല്‍ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ ഓണ്‍ലൈനായി നടത്തുന്നത് പരിഗണിക്കുമെന്ന് ഫലം പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍ അറിയിച്ചു.

read more:കത്വ കൂട്ടബലാത്സംഗം: മൂന്ന് പേര്‍ക്ക് ജീവപര്യന്തം, മൂന്ന് പോലീസുകാര്‍ക്ക് അഞ്ച് വര്‍ഷം തടവ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍