UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ഡോ. എ ലത അന്തരിച്ചു

ഇന്ന് രാവിലെ ഒല്ലൂരിലെ വീട്ടിലായിരുന്നു അന്ത്യം

തൃശൂര്‍ന്മ പരിസ്ഥിതി പ്രവര്‍ത്തകയും ചാലക്കുടി പുഴ സംരക്ഷണ സമിതിയംഗവും റിവര്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടറുമായ ഡോ. എ ലത(51) അന്തരിച്ചു. തൃശൂര്‍ ഒല്ലൂര്‍ എടക്കുന്നി വാരിയം കാര്‍ത്തിയകയില്‍ എസ് ഉണ്ണികൃഷ്ണന്റെ ഭാര്യയാണ്. കൃഷി ഓഫീസറായിരിക്കെ ജോലി രാജിവച്ച് മുഴുവന്‍ സമയ പരിസ്ഥിതി പ്രവര്‍ത്തകയാകുകയായിരുന്നു. ഇന്ന് രാവിലെ ഒല്ലൂരിലെ വീട്ടിലായിരുന്നു അന്ത്യം.

ട്രാജഡി ഓഫ് കോമണ്‍സ്, കേരള എക്‌സ്പീരിയന്‍സ് ഇന്‍ ഇന്റര്‍ ലിങ്കിംഗ് ഓഫ് റിവേഴ്‌സ്, ഡൈയിംഗ് റിവേഴ്‌സ് തുടങ്ങിയ കൃതികളുടെ ഗ്രന്ഥകര്‍ത്താക്കളില്‍ ഒരാളാണ്. പാത്രക്കടവ്, അതിരപ്പിള്ളി ഉള്‍പ്പെടെയുള്ള വിവിധ നദികളുടെ സംരക്ഷണ സമരങ്ങള്‍ക്ക് നേതൃത്വം വഹിച്ചു. ആനുകാലികങ്ങളില്‍ ഉള്‍പ്പെടെ നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.

അതിരപ്പിള്ളി പദ്ധതി; മരണത്തിന് തൊട്ട് മുന്‍പ് ഭൂമി തീറെഴുതി വാങ്ങുന്നവന്റെ മനോവ്യാപാരം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍