UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വ്യവസായിയുടെ ആത്മഹത്യ: ശ്യാമള തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഇ.പി ജയരാജന്‍

ശ്യാമളയെ പിന്തുണച്ച് നേരത്തെ സിപിഎം രംഗത്തെത്തിയിരുന്നു

ആന്തൂര്‍ മുന്‍സിപാലിറ്റി കെട്ടിടത്തിന് അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍സിപ്പല്‍ ചെയര്‍പേഴസണ്‍ പി കെ ശ്യാമള കുറ്റക്കാരിയല്ലെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. നിയമസഭയിലാണ് മന്ത്രി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

പ്രതിപക്ഷം ആരോപണം ഉന്നയിച്ചതുകൊണ്ട് ആരും കുറ്റക്കാരിയാകുന്നില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.

പി കെ ശ്യാമളയെ പിന്തുണച്ചുകൊണ്ട് സിപിഎം നേരത്തെ നിലപാട് സ്വീകരിച്ചിരുന്നു. കഴിഞ്ഞായഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന കമ്മിറ്റിയാണ് ഉദ്യോഗസ്ഥരുടെ പിഴവാണ് വ്യവസായിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കിയത്.

എന്നാല്‍ സംസ്ഥാന കമ്മിറ്റി യോഗത്തിന് മുമ്പ് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും തളിപറമ്പ് ഏരിയ കമ്മിറ്റിയും പി കെ ശ്യാമളയ്ക്ക് തെറ്റുപറ്റിയെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ സംസ്ഥാന കമ്മിറ്റി ഈ നിഗമനം തിരുത്തുകയും ചെയര്‍പേഴ്‌സണെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുകയുമായിരുന്നു. പി കെ ശ്യാമളയ്ക്ക് തെറ്റുപറ്റിയെന്നും ഇതിനുള്ള ശിക്ഷ പാര്‍ട്ടി തീരുമാനിക്കുമെന്ന് സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍ പ്രസംഗിക്കുകുയം ചെയ്തിരുന്നു.

പ്രണയം നിരസിച്ചു: ശാസ്താംകോട്ടയിൽ യുവാവ്‌ പെൺകുട്ടിയെ വീട്ടിൽക്കയറി സ്‌ക്രൂഡ്രൈവർ കൊണ്ട് കുത്തി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍