UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിയുടെ ചരിത്രബോധമില്ലായ്മ: കരിയപ്പ പരാമര്‍ശത്തില്‍ തെറ്റ് പറ്റിയെന്ന് മകന്‍

കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണവേളയിലാണ് നരേന്ദ്ര മോദി ഫീല്‍ഡ് മാര്‍ഷല്‍ കരിയപ്പയെ കുറിച്ച് പരാമര്‍ശം നടത്തിയത്

ഫീല്‍ഡ് മാര്‍ഷല്‍ കെ എം കരിയപ്പ, ജനറല്‍ തിമ്മയ്യ എന്നിവരെ കുറിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയ്‌ക്കെതിരേ കരിയപ്പയുടെ മകന്‍ കെ സി കരിയപ്പ. തന്റെ പിതാവിനെ കുറിച്ചുള്ള നരേന്ദ്ര മോദിയുടെ തെറ്റായ പരാമര്‍ശങ്ങളില്‍ അസംതൃപ്തി രേഖപ്പെടുത്തിയ അദ്ദേഹം പ്രധാനമന്ത്രിക്ക് വേണ്ടി വിവരങ്ങള്‍ ശേഖരിക്കുന്നവര്‍ അദ്ദേഹത്തെ വഴിതെറ്റിക്കുകയാണെന്നും പറഞ്ഞു.

കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണവേളയിലാണ് നരേന്ദ്ര മോദി ഫീല്‍ഡ് മാര്‍ഷല്‍ കരിയപ്പയെ കുറിച്ച് പരാമര്‍ശം നടത്തിയത്. ഇന്ത്യന്‍ ആര്‍മിയിലെ ആദ്യത്തെ കമാന്‍ഡര്‍ ഇന്‍ ചീഫും, 1962ലെ ഇന്തോ-ചൈന യുദ്ധത്തില്‍ ഇന്ത്യയെ നയിക്കുകയും ചെയ്ത കരിയപ്പയെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അവഹേളിച്ചെന്നായിരുന്നു മോദിയുടെ പരാമര്‍ശം. എന്നാല്‍ ഇതിലെ കാലഗണനയില്‍ ഗുരുതരമായ പിഴവുണ്ട്. ഇന്തോ-ചൈന യുദ്ധം ആരംഭിക്കുന്ന 1962ന് 9 വര്‍ഷം മുന്‍പ് കെ എം കരിയപ്പ ജോലിയില്‍ നിന്നും വിരമിച്ചിരുന്നതായി മകന്‍ പറയുന്നു. മോദി പരാമര്‍ശിച്ച കരിയപ്പ- കൃഷ്ണ മേനോന്‍ തര്‍ക്ക വിഷയത്തിലും അബദ്ധമുണ്ട്. കൃഷ്ണ മേനോനുമായുള്ള തര്‍ക്കം ജനറല്‍ തിമ്മയ്യയുമായായിരുന്നു. അതില്‍ കെ എം കരിയപ്പ ഭാഗമായിരുന്നില്ല. തന്റെ പിതാവ് ഫീല്‍ഡ് മാര്‍ഷല്‍ ആയിരുന്ന കാലത്ത് കൃഷണ മേനോന്‍ ഐക്യരാഷ്ട സഭയില്‍ ജോലിനോക്കുകയായിരുന്നെന്നും കെ സി കരിയപ്പ ചൂണ്ടിക്കാട്ടുന്നു.

ഒരാളെ പ്രസംഗത്തില്‍ ഉയര്‍ത്തി കാണിക്കുമ്പോള്‍ പ്രസംഗ എഴുത്തുകാരന്‍ നല്‍കുന്ന വിവരങ്ങളുടെ ആധികാരികത പരിശോധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകണമെന്നും കെ സി കരിയപ്പ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍