UPDATES

ട്രെന്‍ഡിങ്ങ്

മതം മാറിയാലും ജാതിചിന്ത മനസ്സില്‍ നിലനില്‍ക്കുന്നുവെന്ന് കോടതി; കെവിന്റെ കൊലപാതകം സ്ഥിരീകരിച്ചത് ‘ലാസ്റ്റ് സീന്‍ തിയറി’

നീനു ഇര തന്നെയാണെന്നും കോടതി

മതം മാറിയാലും ജാതിചിന്ത മനസില്‍ നിലനില്‍ക്കുന്നന്നുവെന്ന സുപ്രധാന നിരീക്ഷണമാണ് ഇന്നലെ കെവിന്‍ വധക്കേസിലെ പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തം തടവ് ശിക്ഷ വിധിച്ചുകൊണ്ട് കോടതി നടത്തിയത്. കെവിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് നീനുവിന്റെ കുടുംബത്തിന്റെ ദുരഭിമാനമാണെന്ന് തെളിവുകളില്‍ നിന്നും വ്യക്തമാണെന്നും കോടതി വ്യക്തമാക്കുന്നു. നീനു ഇര തന്നെയാണെന്നും കോടതി നിരീക്ഷിച്ചു.

കെവിനുമായി നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെങ്കിലും നീനു നഷ്ടപരിഹാരത്തിന് അര്‍ഹയാണ്. കെവിന്റെ മരണശേഷം നീനു കെവിന്റെ കുടുംബത്തോടൊപ്പമാണ് താമസിക്കുന്നതെന്നും വിധിയില്‍ പരാമര്‍ശിക്കുന്നു. നീനുവിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ ഗാന്ധിനഗര്‍ പോലീസ് തുടക്കത്തില്‍ വീഴ്ച വരുത്തിയ കാര്യവും വിധിന്യായത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പോലീസിനെതിരെ വിമര്‍സനം ഇല്ലതാനും. നീനുവിന്റെ മൊഴിയാണ് കൊലപാതകം സ്ഥിരീകരിച്ചത്. നീ എന്തുകണ്ടിട്ടാണ് താഴ്ന്ന ജാതിക്കാരനായ കെവിനൊപ്പം പോകുന്നതെന്ന് പ്രതികളില്‍ ഒരാള്‍ ചോദിച്ചതായി നീനു മൊഴി നല്‍കിയിട്ടുണ്ട്. കെവിനുമായുള്ള വിവാഹം സമ്മതിക്കില്ലെന്ന് പിതാവ് ചാക്കോയും പറഞ്ഞതായി നീനു മൊഴി നല്‍കി.

ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ ലാസ്റ്റ് സീന്‍ തിയറി പ്രകാരമാണ് കോടതി കൊലപാതകം സ്ഥിരീകരിച്ചത്. കൊല്ലപ്പെട്ടയാളെ അവസാനം ജീവനോടെ കാണുമ്പോള്‍ കൂടെയുള്ളവര്‍ കൊലക്കേസില്‍ ഉത്തരവാദികളാണെന്ന സുപ്രിംകോടതി വിധിയാണ് ലാസ്റ്റ് സീന്‍ തിയറി. അതേസമയം ഇതേ കാരണം കൊണ്ട് തന്നെ വധശിക്ഷ ഒഴിവാകുകയും ചെയ്തു. പ്രതികള്‍ കോട്ടയം മാന്നാനത്തു നിന്നും കെവിനെ തട്ടിക്കൊണ്ട് പോയതിനും തെന്മല ചാലിയക്കരയില്‍ എത്തിയതിനും തെളിവുണ്ട്. സാക്ഷി അനീഷ് അവസാനം കാണുമ്പോള്‍ കെവിന്‍ പ്രതികളുടെ കസ്റ്റഡിയിലാണ്.

also read:ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശ്രീറാം വെങ്കിട്ടറാമിനെതിരെ പരാതി; കൃത്യവിലോപം മറയ്ക്കാന്‍ വ്യാജരേഖ ചമച്ചെന്നും ആരോപണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍