UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നവകേരളത്തിനായി ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷന്റെ മിനി മാരത്തണ്‍

മാരത്തണില്‍ നിന്നും സമാഹരിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും

നൂറ്റാണ്ടിലെ മഹാ പ്രളയത്തിന് ശേഷം കേരളത്തിന്റെ അതീജീവന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ കേരളയുടെ(ഇമാക്) ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 16 ന് മിനി മാരത്തോണ്‍ സംഘടിപ്പിക്കുന്നു. റണ്‍ ഫോര്‍ ന്യു കേരള എന്ന പേരില്‍ കൊച്ചിയിലാണ് മാരത്തണ്‍ സംഘടിപ്പിച്ചിരിക്കുന്നത്.

രാവിലെ ആറിന് ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നിന്ന് ആരംഭിക്കുന്ന മാരത്തോണ്‍ ഹൈക്കോടതി, ബാനര്‍ജി റോഡ്, മഹാരാജാസ് ഗ്രൗണ്ട്, ജോസ് ജംഗ്ഷന്‍, വഴി എട്ട് കിലോമീറ്റര്‍ പിന്നീട്ട് ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലാണ് സമാപിക്കുന്നത്. മാരത്തണില്‍ നിന്ന് സമാഹരിക്കുന്ന തുക പ്രളയത്തെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്നവര്‍ക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് ഇമാക് ഭാരവാഹികള്‍ അറിയിച്ചു. മാരത്തണില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷനായി 9846017333 എന്ന നമ്പരിലോ [email protected] എന്ന മെയില്‍ വിലാസത്തിലോ ബന്ധപ്പെടാം.

ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഇവിടെ ക്ലിക്ക് ചെയ്യുക: http://emak.events/runkerala

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍