UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എ ആര്‍ ക്യാമ്പിലെ ആദിവാസി പോലീസുകാരന്റെ ആത്മഹത്യ; മുന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് അറസ്റ്റില്‍

അന്വേഷണത്തില്‍ വേഗത പോരെന്ന പരായിയുമായി കുമാറിന്റെ ഭാര്യയും ബന്ധുക്കളും ക്രൈംബ്രാഞ്ച് ഓഫീസിനെ സമീപിച്ചിരുന്നു

കല്ലേക്കാട് എ ആര്‍ ക്യാമ്പിലെ പോലീസുകാരന്‍ കുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് എസ് സുരേന്ദ്രന്‍ അറസ്റ്റിലായി. ആത്മഹത്യ പ്രേരണക്കുറ്റത്തിനാണ് അറസ്റ്റ്. ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അന്വേഷണത്തില്‍ വേഗത പോരെന്ന പരായിയുമായി കുമാറിന്റെ ഭാര്യയും ബന്ധുക്കളും ക്രൈംബ്രാഞ്ച് ഓഫീസിനെ സമീപിച്ചിരുന്നു. അതിനുശേഷം 12 മണിക്ക് സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തുകയും ഒന്നരയോടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കുമാറിന്റെ ആത്മഹത്യക്കുറിപ്പിലെയും ഭാര്യയുടെ പരാതിയിലെയും ആരോപണങ്ങള്‍ കണക്കിലെടുത്താണ് അറസ്റ്റ്.

രണ്ട് എഎസ്‌ഐമാരടക്കം ഏഴ് പോലീസുകാരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എആര്‍ ക്യാമ്പിലെ വീടുപണിക്ക് ക്യാമ്പിലെ പോലീസുകാരെ ഉപയോഗിക്കുന്നത് മുമ്പ് വാര്‍ത്തയായിട്ടുണ്ട്. ഇത്തരത്തില്‍ ആരോപണം നേരിട്ട ഉദ്യോഗസ്ഥനാണ് സുരേന്ദ്രന്‍. സുരേന്ദ്രനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

കുമാറിനെ നഗ്നനാക്കി മര്‍ദ്ദിക്കുകയും ജാതീയമായി ആക്ഷേപിക്കുകയും ചെയ്തവര്‍ക്കെതിരെയും നടപടിയുണ്ടാകണമെന്ന് ഭാര്യയും ബന്ധുക്കളും ആവശ്യപ്പെട്ടു. ആദിവാസിയായ കുമാറിനെ ഉന്നത ഉദ്യോഗസ്ഥരടക്കം നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ക്യാമ്പില്‍ ജാതി വിവേചനം ഉണ്ടായിരുന്നെന്നും കുമാറിന്റെ ഭാര്യ സജിനി മുമ്പ് ആരോപിച്ചിരുന്നു.

also read:“ഒരു സ്ത്രീയോട് ഇത്തരത്തില്‍ പെരുമാറാന്‍ ലജ്ജയില്ലേ? ഈ വൈദികന്‍ വ്യാജ പ്രൊഫൈലിലൂടെയും എന്നെ ആക്രമിച്ചു”; സോഷ്യല്‍ മീഡിയയിലൂടെ ‘അനാശാസ്യ’ പ്രചാരണം നടത്തിയ ഫാ. നോബിളിനെതിരെ സി. ലൂസി കളപ്പുരയ്ക്കല്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍