UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫേസ്ബുക്കിലും ആധാര്‍ നിര്‍ബന്ധമാക്കുന്നു

ഓണ്‍ലൈന്‍ വഴി ആധാര്‍ വിവരങ്ങള്‍ ചോരും എന്ന ആശങ്ക നിലനില്‍ക്കെയാണ് ഫേസ്ബുക്കിന്റെ പുതിയ നീക്കം

ജനങ്ങളുടെ ബയോമെട്രിക് വിവരങ്ങള്‍ അടങ്ങിയ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി സോഷ്യല്‍ മീഡിയയായ ഫേസ്ബുക്ക്. പുതിയതായി അക്കൗണ്ട് തുടങ്ങുന്നവരോട് ആധാര്‍ ആവശ്യപ്പെട്ട് തുടങ്ങിയിരിക്കുകയാണ്. പുതിയ അക്കൗണ്ടുകള്‍ തുറക്കുന്നവര്‍ ആധാറിലെ പേരാണ് ഫേസ്ബുക്കില്‍ നല്‍കേണ്ടത്. മൊബൈല്‍ വഴി അക്കൗണ്ട് തുറക്കുന്നവരോടാണ് ഫേസ്ബുക്ക് ആധാറിലെ പേര് ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നത്.

അതേസമയം ആധാര്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോദിക്കുന്നില്ല. ഫേസ്ബുക്കിലെ വ്യാജ അക്കൗണ്ടുകള്‍ ഇല്ലാതാക്കാനാണ് ഇതെന്നാണ് ഫേസ്ബുക്ക് പറയുന്നതെങ്കിലും ടെലിമാര്‍ക്കറ്റിംഗ് ആണ് ലക്ഷ്യമിടുന്നതെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ആധാര്‍ നിര്‍ബന്ധമാക്കിയിട്ടില്ലെങ്കിലും ഭാവിയില്‍ ഇതും നിര്‍ബന്ധമാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. അമേരിക്ക കഴിഞ്ഞാല്‍ ഫേസ്ബുക്കില്‍ ഏറ്റവും അധികം ഉപയോക്താക്കളുള്ള രാജ്യമാണ് ഇന്ത്യ. ഇതില്‍ തന്നെ ഒട്ടനവധി വ്യാജ അക്കൗണ്ടുകളും ഉണ്ട്. തങ്ങളുടെ വിശ്വാസ്യതയെ വ്യാജ അക്കൗണ്ടുകള്‍ ബാധിക്കുമെന്നാണ് ഫേസ്ബുക്കിന്റെ ആശങ്ക.

ഓണ്‍ലൈന്‍ വഴി ആധാര്‍ വിവരങ്ങള്‍ ചോരും എന്ന ആശങ്ക നിലനില്‍ക്കെയാണ് ഫേസ്ബുക്കിന്റെ പുതിയ നീക്കം. ഇത് സ്വകാര്യതയുടെ ലംഘനമാണെന്ന ആരോപണവും ഉയര്‍ന്നേക്കാം. 2015ല്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്ക് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സുമായി ചേര്‍ന്ന് ഫ്രീ ബേസിക്‌സ് എന്ന ആശയം നടപ്പാക്കിയപ്പോള്‍ വലിയ പ്രതിഷേധമാണുണ്ടായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍