UPDATES

ന്യൂസ് അപ്ഡേറ്റ്സ്

42 യാത്രക്കാരുമായി പോയ കേരള-ബംഗളൂരു ബസ് വ്യാജപോലീസുകാര്‍ തട്ടിയെടുത്തു

ലോണ്‍ തിരിച്ചുപിടിക്കാനായി ശ്രീറാം ഫിനാന്‍സ് കമ്പനിയാണ് തട്ടിക്കൊണ്ടു പോകല്‍ ആസൂത്രണം ചെയ്തതെന്ന് പോലീസ്‌

ലോണ്‍ തിരിച്ചുപിടിക്കാന്‍ 42 യാത്രക്കാരുമായി പോയ കേരള-ബംഗളൂരു ബസ് തട്ടിയെടുക്കപ്പെട്ടു. ഇന്നലെ രാത്രിയോടെയാണ് സിസി പിടിത്തത്തിന്റെ ഭീകരമായ രൂപം അരങ്ങേറിയത്.

ലാമ ട്രാവല്‍സിന്റെ കെഎ01 എജി 636 രജിസ്‌ട്രേഷന്‍ നമ്പരിലുള്ള ബസാണ് തട്ടിയെടുക്കപ്പെട്ടത്. രാത്രി 9.45ഓടെ കലശിപാളയത്ത് എത്തിയതിന് തൊട്ടുപിന്നാലെ പോലീസ് വേഷം ധരിച്ച നാലുപേര്‍ ബസ് തടഞ്ഞു നിര്‍ത്തുകയായിരുന്നു. മൈസൂര്‍ റോഡില്‍ ആര്‍വി കോളേജിന് സമീപത്ത് വച്ച് ബസ് തടഞ്ഞു നിര്‍ത്തിയ സംഘം ബസ് പരിശോധിക്കണമെന്നാണ് ആവശ്യപ്പെട്ടത്.

ഇവരില്‍ സംശയം തോന്നാതിരുന്ന ഡ്രൈവര്‍ അവര്‍ പറഞ്ഞത് അനുസരിക്കുകയും ചെയ്തു. എന്നാല്‍ സമീപത്തെ ഗോഡൗണിലേക്കാണ് ബസ് എത്തിച്ചത്. അവിടെ ഇവരുടെ സഹായികള്‍ കാത്തുനില്‍ക്കുകയും ഗോഡൗണ്‍ പുറത്തു നിന്നും പൂട്ടുകയും ചെയ്തു. ബസില്‍ നിന്നും പുറത്തിറങ്ങാന്‍ ആരെയും അനുവദിച്ചില്ല. ഇതോടെയാണ് തങ്ങള്‍ അപകടത്തിലായെന്ന് യാത്രക്കാര്‍ തിരിച്ചറിഞ്ഞത്. പോലീസില്‍ അറിയിക്കരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാല്‍ യാത്രക്കാരില്‍ ചിലര്‍ പോലീസിനെ വിവരം അറിയിക്കുകയും അവര്‍ സ്ഥലത്ത് പാഞ്ഞെത്തുകയും ചെയ്തു. സംഘത്തിലെ നാല് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. ശ്രീറാം ഫിനാന്‍സ് കമ്പനിയാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം അന്വേഷണം പുരോഗമിക്കുകയാണെന്നും ഇപ്പോള്‍ ഒരു നിഗമനത്തില്‍ എത്തിച്ചേരാനാകില്ലെന്നും ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍