UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡീന്‍ കുര്യാക്കോസിനെ ഇടുക്കി സ്ഥാനാര്‍ത്ഥിയാക്കി വ്യാജ ഫേസ്ബുക്ക് പോസ്റ്റ്: നിയമനടപടിക്കൊരുങ്ങി ഡിസിസി

ഇത് ഡിസിസിയുടെ ഔദ്യോഗിക പേജ് അല്ലെന്നും വ്യാജ പേജിലൂടെയാണ് പ്രചരണം നടക്കുന്നതെന്നുമാണ് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ പറയുന്നത്

ഇടുക്കി സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കം തുടരുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് വ്യാജ ഫേസ്ബുക്ക് പോസ്റ്റ്. വ്യാജപ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് അറിയിച്ചു. ഇടുക്കി ഡിസിസിയുടെ പേരില്‍ ഒരു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഫേസ്ബുക്ക് പേജിലൂടെയാണ് വ്യാജപ്രചരണം.

അതേസമയം ഇത് ഡിസിസിയുടെ ഔദ്യോഗിക പേജ് അല്ലെന്നും വ്യാജ പേജിലൂടെയാണ് പ്രചരണം നടക്കുന്നതെന്നുമാണ് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ പറയുന്നത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്ക് ഔദ്യോഗിക ഫേസ്ബുക്ക് പേജില്ലെന്നും ഡിസിസിയുടെ പേരില്‍ വ്യാജപ്രചരണം നടക്കുന്നതിനെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും ഇബ്രാഹിംകുട്ടി അറിയിച്ചു. കോണ്‍ഗ്രസിന്റെ ഐടി സെല്ലിലും പരാതിപ്പെടും.

ഇടുക്കിയില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ലെന്നാണ് നേതൃത്വം പറയുന്നത്. ഡിസിസി പ്രസിഡന്റിന്റെ വിശദീകരണമെത്തി അരമണിക്കൂറിനുള്ളില്‍ വ്യാജ പോസ്റ്റ് നീക്കം ചെയ്തു. മുമ്പ് കോഴിക്കോട് ഡിസിസിയുടെ ഫേസ്ബുക്ക് പേജില്‍ നിന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സിന്ധു സൂര്യകുമാറിനെതിരെ പ്രചരണം നടന്നിരുന്നു. എന്നാല്‍ ഒരുവര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന ഈ അക്കൗണ്ട് വ്യാജമാണെന്നും കോണ്‍ഗ്രസിന് ഇതില്‍ യാതൊരു പങ്കുമില്ലെന്നുമായിരുന്നു കോഴിക്കോട് ഡിസിസിയുടെ വിശദീകരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍