UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫാ. കല്ലൂക്കാരന്‍ വീണ്ടും പള്ളിയിലെത്തി; കരഘോഷത്തോടെ സ്വീകരിച്ച് ഇടവകക്കാര്‍

മലയാറ്റൂര്‍ പള്ളിക്ക് മുന്നില്‍ ഇടയലേഖനം കത്തിച്ച് വിശ്വാസികളുടെ പ്രതിഷേധം

സിറോ മലബാര്‍ സഭ വ്യാജരേഖാ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഫാ. ടോണി കല്ലൂക്കാരന്‍ മുരിങ്ങൂര്‍ സെന്റ് ജോസഫ്‌സ് പള്ളിയില്‍ എത്തി. രാത്രി 10 മണിക്ക് എത്തിയ പള്ളി വികാരിയെ കരഘോഷേത്തോടെയാണ് വിശ്വാസികള്‍ സ്വീകരിച്ചത്. കോടതിയുടെ ഉപാധികളോടെയാണ് കല്ലൂക്കാരന്‍ മുരിങ്ങൂരില്‍ എത്തിയത്.

ഇടവക ജനത തനിക്ക് നല്‍കിയ പ്രാര്‍ത്ഥനക്കും പിന്തുണക്കും കല്ലൂക്കാരന്‍ നന്ദി പറഞ്ഞു. 12 ദിവസത്തിന് ശേഷം ആദ്യമായാണ് ഫാദര്‍ പള്ളിയില്‍ കുര്‍ബാന അര്‍പ്പിയ്ക്കുന്നത്.

എന്നാല്‍, സിറോ മലബാര്‍ സഭ വ്യാജരേഖാ കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ എറണാകുളം അങ്കമാലി അതിരൂപത വികാരി ജനറലിന്റെ സര്‍ക്കുലര്‍ പള്ളികളില്‍ വായിച്ചതിനെതിരെ ഒരു വിഭാഗം വിശ്വാസികള്‍ പ്രതിഷേധിച്ചിരുന്നു.

മലയാറ്റൂര്‍ സെന്റ് തോമസ് പള്ളിയ്ക്ക് മുന്നില്‍ ഒരു വിഭാഗം വിശ്വാസികളാണ് ഇന്നലെ ഇടയ ലേഖനം കത്തിച്ചത്. കര്‍ദ്ദിനാളിനെതിരെ വ്യാജരേഖ ഉണ്ടാക്കിയവരെ ഇടയലേഖനത്തിലൂടെ സംരക്ഷിക്കുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ഫാദര്‍ ആന്റണി കല്ലൂക്കാരനേയും കേസില്‍ അറസ്റ്റിലായ ആദിത്യനെയും ഇടയലേഖനത്തില്‍ അനുകൂലിക്കുന്നുവെന്നാണ് വിശ്വാസികള്‍ ആരോപിക്കുന്നത്.

read more:തിരുവല്ലത്ത് റോഡിലിട്ട് യുവാവിനെ തല്ലിച്ചതച്ച പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍