UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ടോം ഉഴുന്നാലില്‍ കേരളത്തിലെത്തി

ഭീകരരുടെ പിടിയില്‍ നിന്ന് മോചിതനായ ശേഷം ആദ്യമായാണ് ടോം ഉഴുന്നാലില്‍ കേരളത്തിലെത്തുന്നത്

ഐഎസ് ഭീകരരുടെ തടവിലായിരുന്ന ഫാദര്‍ ടോം ഉഴുന്നാലില്‍ കേരളത്തിലെത്തി. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇന്ന് രാവിലെയാണ് അദ്ദേഹം എത്തിച്ചേര്‍ന്നത്.

പാല രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ആണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഭീകരരുടെ പിടിയില്‍ നിന്ന് മോചിതനായ ശേഷം ആദ്യമായാണ് ടോം ഉഴുന്നാലില്‍ കേരളത്തിലെത്തുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ജോസ് കെ മാണി എംപി, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, വികെ ഇബ്രാഹിം കുഞ്ഞ്, ഹൈബി ഈഡന്‍, റോജി എം ജോണ്‍, വിഡി സതീഷന്‍, കേരള കോണ്‍ഗ്രസ് നേതാവ് പിസി തോമസ് എന്നിവരും ഉഴുന്നാലിനെ സ്വീകരിക്കാനെത്തി.

അതേസമയം കേരള സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആരും എത്തിയില്ല. ഇത് അനൗചിത്യമാണെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍