UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വരാണസിയില്‍ ദീപാവലി ആഘോഷത്തിനിടെ ആരതി ഉഴിഞ്ഞ മുസ്ലിം വനിതകള്‍ക്ക് ഫത്‌വ

ഇന്നലെ ദാരുല്‍ ഉലൂം മുസ്ലിങ്ങള്‍ തങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡയയില്‍ പോസ്റ്റ് ചെയ്യുന്നതിനും വിലക്കേര്‍പ്പെടുത്തിയിരുന്നു

അള്ളാഹുവല്ലാതെ മറ്റൊരു ദൈവത്തെ ആരാധിക്കുന്ന പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഫത്‌വ ഏര്‍പ്പെടുത്തി പ്രമുഖ ഇസ്ലാമിക പുരോഹിത കേന്ദ്രമായ ദരുല്‍ ഉലൂം ദിയോബാന്‍ഡ്. ഇക്കഴിഞ്ഞ ദിവസം വരാണസിയില്‍ ദീപാവലി ദിവസം ആരതി ഉഴിഞ്ഞ മുസ്ലിം സ്ത്രീകള്‍ക്ക് മതവിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടാണ് ഫത്വ പ്രഖ്യാപിച്ചത്.

ഇന്നാണ് വിലക്ക് പ്രഖ്യാപിച്ചത്. ഇന്നലെ ദാരുല്‍ ഉലൂം മുസ്ലിങ്ങള്‍ തങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡയയില്‍ പോസ്റ്റ് ചെയ്യുന്നതിനും വിലക്കേര്‍പ്പെടുത്തിയിരുന്നു. വാട്‌സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മാധ്യമങ്ങളില്‍ അനാവശ്യമായി ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്നത് തെറ്റാണെന്നാണ് ഇതിന് ദാരുല്‍ ഉലൂം നല്‍കിയ വിശദീകരണം. തന്റെയും ഭാര്യയുടെയും ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത് ഇസ്ലാമിക വിരുദ്ധമാണോ അല്ലയോ എന്ന് ഒരാള്‍ കത്തെഴുതി ചോദിച്ചതിനെ തുടര്‍ന്നായിരുന്നു ഈ ഫത്‌വ പ്രഖ്യാപിച്ചത്. ഇസ്ലാം മതം അത്തരം പ്രവര്‍ത്തികള്‍ അനുവദിക്കുന്നില്ലെന്നാണ് പറഞ്ഞത്.

സ്ത്രീകള്‍ തങ്ങളുടെ പിരികം ചെറുതാക്കുന്നതിനും ഷെയ്പ്പ് ചെയ്യുന്നതിനും മുടി മുറിക്കുന്നതിനും കഴിഞ്ഞ മാസം ദാരുല്‍ ഉലൂം ഫത്‌വ ഏര്‍പ്പെടുത്തിയിരുന്നു. ഇവ ഉള്‍പ്പെടെ ഇസ്ലാം മതം സ്ത്രീകളെ വിലക്കിയിരിക്കുന്ന പത്ത് കാര്യങ്ങളുണ്ടെന്നും ദാരുല്‍ ഇഫ്ത പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍