UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് വീണ്ടും താക്കീത് കത്ത്: പുറത്താക്കാനുറച്ച് തന്നെ സഭ

അടുത്തമാസം 20ന് മുമ്പ് വിശദീകരണം നല്‍കിയില്ലെങ്കില്‍ സന്യാസി സമൂഹത്തില്‍ നിന്നും പുറത്താക്കുമെന്ന് മുന്നറിയിപ്പ്‌

കന്യാസ്ത്രിയെ ബലാത്സംഗം ചെയ്ത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രികളെ പിന്തുണച്ച സിസ്റ്റര്‍ ലൂസിയ്‌ക്കെതിരെ ഫ്രാന്‍സിസ്‌കന്‍ സഭ(എഫ്‌സിസി) വീണ്ടും താക്കീത് കത്ത്. മദര്‍ സുപ്പീരിയര്‍ ആന്‍ ജോസഫ് ആണ് കത്ത് അയച്ചിരിക്കുന്നത്. സിസ്റ്റര്‍ ലൂസിക്ക് സഭ അയക്കുന്ന രണ്ടാമത്തെ കത്താണ് ഇതെന്നും ജനുവരി ഒന്നിന് അയച്ച ആദ്യ കത്തിനോട് അവര്‍ പ്രതികരിച്ചില്ലെന്നും ഈ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി 14നാണ് കത്തയച്ചിരിക്കുന്നത്.

മദര്‍ സുപ്പീരിയറെ നേരിട്ടെത്തി കാണണമെന്നും ആരോപണങ്ങള്‍ക്ക് വിശദീകരണം നല്‍കണമെന്നും ഈ കത്തില്‍ ആവശ്യപ്പെട്ടിരുന്നു. നേരിട്ട് കാണുന്നതിന് പകരം വിശദീകരണ കത്ത് അയച്ചെങ്കിലും കാനോന്‍ നിയമം ലംഘിച്ചതിനെക്കുറിച്ചുള്ള വിശദീകരണം അതിലുണ്ടായിരുന്നില്ലെന്നും ഇപ്പോഴത്തെ കത്തില്‍ പറയുന്നു. മാത്രമല്ല, ആ കത്തിലെ വിശദീകരണങ്ങള്‍ അംഗീകരിക്കാനാകുന്നതല്ലെന്നും തൃപ്തികരമല്ലെന്നും പറഞ്ഞിട്ടുണ്ട്. സഭയ്ക്ക് ഈ വിശദീകരണങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും അതിനാലാണ് രണ്ടാമത്തെ കത്തെന്നും പറഞ്ഞിട്ടുണ്ട്.

അടുത്തമാസം 20ന് മുമ്പ് വിശദീകരണം നല്‍കണമെന്നാണ് ആവശ്യം. വിശദീകരണം നല്‍കിയില്ലെങ്കില്‍ സന്യാസി സമൂഹത്തില്‍ നിന്നും പുറത്താക്കുമെന്നും ഇതില്‍ പറയുന്നു. സിസ്റ്റര്‍ ലൂസിക്കെതിരെ സഭ ആരോപിക്കുന്ന കുറ്റങ്ങള്‍ ഈ കത്തിലും ആവര്‍ത്തിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍