UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ ഒളിവില്‍

തന്റെ ബന്ധുവായ മറ്റൊരു അധ്യാപകന്റെ വീട്ടിലെത്തിയപ്പോഴാണ് മസൂദ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പോലീസിന് ലഭിച്ച വിവരം

മലപ്പുറം പുത്തൂര്‍ പള്ളിക്കലില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ ഒളിവില്‍. സ്‌കൂളിലെ താല്‍ക്കാലിക അധ്യാപകന്‍ മസൂദിനെതിരെ തേഞ്ഞിപ്പാലം പോലീസ് പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തതോടെയാണ് ഇയാള്‍ ഒളിവില്‍ പോയത്. താന്‍ പഠിപ്പിച്ച കുട്ടിയെ തന്നെയാണ് ഇയാള്‍ പീഡിപ്പിച്ചത്.

കുറച്ചുനാളായി അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ രക്ഷിതാക്കള്‍ ഒരു സ്‌കാനിംഗ് സെന്ററില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. സ്‌കാനിംഗ് സെന്ററില്‍ നിന്നാണ് തേഞ്ഞിപ്പാലം പോലീസിന് വിവരം ലഭിച്ചത്. ഉടന്‍ തന്നെ പോലീസ് സ്വമേധയാ കേസെടുത്തു. പ്രതിക്കെതിരെ പോക്‌സോ വകുപ്പും ഐപിസി 376 പ്രകാരം ബലാത്സംഗക്കുറ്റവും ചുമത്തിയിട്ടുണ്ട്. തേഞ്ഞിപ്പാലം സിഐയുടെ നേതൃത്വത്തിലുള്ള സംഘം മസൂദിന്റെ വീട്ടിലെത്തിയെങ്കിലും ഇയാള്‍ അപ്പോഴേക്കും മുങ്ങിയിരുന്നു.

തന്റെ ബന്ധുവായ മറ്റൊരു അധ്യാപകന്റെ വീട്ടിലെത്തിയപ്പോഴാണ് മസൂദ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പോലീസിന് ലഭിച്ച വിവരം. അതേസമയം പോലീസ് കേസെടുത്ത ശേഷമാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്ന് സ്‌കൂളിലെ പ്രധാന അധ്യാപകന്‍ പ്രതികരിച്ചു. മസൂദിനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

also read:“ഈ സ്ഥാനത്ത് ഒരു ജവാന്‍ ആയിരുന്നെങ്കില്‍ വീരചക്രം കൊടുത്തേനെ”: സ്വന്തം ലൈഫ് കളഞ്ഞും ജീവന്‍ തിരിച്ചുപിടിക്കുന്ന ലൈഫ് ഗാര്‍ഡുകൾ പറയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍