UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശുഹൈബിന്റെ കൊലപാതകം: സിപിഎം വൈരാഗ്യം മൂലമെന്ന് എഫ്‌ഐആര്‍

സിപിഎം പ്രവര്‍ത്തകരെയും സിഐടിയു അംഗങ്ങളെയും കേസന്വേഷണത്തിന്റെ ഭാഗമായി പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്

യൂത്ത് കോണ്‍ഗ്രസ് നേതാവ് കണ്ണൂര്‍ എടയന്നൂര്‍ സ്വദേശി ശുഹൈബ് കൊല്ലപ്പെട്ട സംഭവം സിപിഎം പ്രവര്‍ത്തകരുടെ രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്ന് എഫ്‌ഐആര്‍. കേസന്വേഷണത്തിന്റെ ഭാഗമായി 30 പേരെ മട്ടന്നൂര്‍ പോലീസ് ചോദ്യം ചെയ്തു. എടയന്നൂര്‍ മേഖലയിലെ രാഷ്ട്രീയ തര്‍ക്കങ്ങളും സംഘര്‍ഷവുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് നിഗമനം.

സിപിഎം പ്രവര്‍ത്തകരെയും സിഐടിയു അംഗങ്ങളെയും കേസന്വേഷണത്തിന്റെ ഭാഗമായി പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. അതേസമയം കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ കളക്ടറേറ്റിന് മുന്നില്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി നടത്തുന്ന 24 മണിക്കൂര്‍ ഉപവാസം തുടരുകയാണ്.

ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമുള്ള 21-ാമത്തെ കൊലപാതകമാണ് ഇതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മനുഷ്യനെ വെട്ടിക്കൊല്ലുന്നതില്‍ എന്ത് ന്യായീകരണമാണ് പറയാനുള്ളതെന്നും ഇവര്‍ എന്ത് രാഷ്ട്രീയമാണ് നടത്തുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്ന് വിഡി സതീശനും കെ സുധാകരനും ആരോപിച്ചു. ആയുധമെടുക്കാന്‍ സിപിഎം നിര്‍ബന്ധിക്കരുതെന്നായിരുന്നു സുധാകരന്റെ പ്രതികരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍