UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡല്‍ഹി എയിംസിലെ ഓപ്പറേഷന്‍ തീയറ്ററില്‍ തീപിടുത്തം

ഫയര്‍ഫോഴ്‌സിന്റെ അഞ്ച് യൂണിറ്റുകള്‍ സംഭവ സ്ഥലത്തെത്തി.

ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വന്‍ തീപിടിത്തം. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് ഫയര്‍ഫോഴ്‌സിന്റെ അഞ്ച് യൂണിറ്റുകള്‍ സംഭവ സ്ഥലത്തെത്തി.

ആശുപത്രി കെട്ടിടത്തിലെ ഒരു ഓപ്പറേഷന്‍ തീയറ്ററിലാണ് തീപിടിത്തമുണ്ടായത്. രോഗികളെയെല്ലാം സുരക്ഷിതമായി മാറ്റാന്‍ സാധിച്ചുവെന്നാണ് അറിയുന്നത്. തീപിടുത്തം നിയന്ത്രാധീതമാക്കാന്‍ സാധിച്ചിട്ടുണ്ട്.

എയിംസിലെ ട്രോമാ സെന്ററിലാണ് തീപിടിത്തമുണ്ടായത്. തീപടര്‍ന്നതിനെ തുടര്‍ന്ന് കെട്ടിടത്തിലാകമാനം പുക നിറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍