UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രധാനമന്ത്രിയുടെ ഓഫീസില്‍ തീപിടിത്തം

10 അഗ്നിശമന യൂണിറ്റുകള്‍ ചേര്‍ന്ന് 20 മിനിറ്റിനുള്ളില്‍ തീ നിയന്ത്രണ വിധേയമാക്കി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗത്ത് ബ്ലോക്കിലെ ഓഫീസില്‍ അഗ്നിബാധ. പുലര്‍ച്ചെ 3.35ഓടെ ഓഫീസിന്റെ രണ്ടാം നിലയിലെ 242-ാം നമ്പര്‍ മുറിയിലാണ് തീപിടിത്തമുണ്ടായത്.

10 അഗ്നിശമന യൂണിറ്റുകള്‍ ചേര്‍ന്ന് 20 മിനിറ്റിനുള്ളില്‍ തീ നിയന്ത്രണ വിധേയമാക്കി. കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കുന്ന യുപിഎസില്‍ നിന്നാണ് തീപിടിത്തമുണ്ടായത്. സെക്ഷന്‍ ഓഫീസറുടെ മുറിയാണ് 242-ാം നമ്പര്‍ മുറി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍