UPDATES

മരട് ഫ്‌ളാറ്റ്: വീണ്ടും ഹര്‍ജിയുമായി ഫ്‌ളാറ്റുടമകള്‍, സ്ഥലം സന്ദര്‍ശിച്ച ചീഫ് സെക്രട്ടറിയെ തടഞ്ഞു

ഫ്‌ളാറ്റുടമകളെ സന്ദര്‍ശിക്കാന്‍ ചീഫ് സെക്രട്ടറിയും ജില്ലാ കളക്ടറും മരടിലെത്തി.

മരടിലെ ഫ്‌ളാറ്റുടമകള്‍ വീണ്ടും ഹര്‍ജിയുമായി സുപ്രിംകോടതിയെ സമീപിച്ചു. മരട് എച്ച് 2 ഒ സമുച്ചയത്തിലെ നാല് ഫ്‌ളാറ്റുകളുടെ ഉടമകളാണ് സുപ്രിംകോടതിയെ വീണ്ടും സമീപിച്ചിരിക്കുന്നത്. നിയമലംഘനം പഠിച്ച സമിതി തങ്ങളുടെ ഭാഗം കേട്ടില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം മരടിലെ ഫ്‌ളാറ്റുടമകളെ സന്ദര്‍ശിക്കാനെത്തിയ ചീഫ് സെക്രട്ടറി ടോം ജോസിനെ ഫ്‌ളാറ്റ് ഉടമകള്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. ചീഫ് സെക്രട്ടറി മടങ്ങിപ്പോകണമെന്നായിരുന്നു ആവശ്യം. ഇതോടെ ചീഫ് സെക്രട്ടറി മടങ്ങിപ്പോയി.

മരടിലെ ഫ്‌ളാറ്റുടമകള്‍ മുഖ്യമന്ത്രിക്ക് കത്തും അയച്ചുകഴിഞ്ഞു. തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമില്ലേയെന്നാണ് കത്തില്‍ ചോദിക്കുന്നത്. സുപ്രിംകോടതിയില്‍ നിന്നും നീതി ലഭിക്കില്ലെന്ന് ഉറപ്പായി കഴിഞ്ഞു. സര്‍ക്കാര്‍ നീതി ലഭ്യമാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുമെന്നും മരട് നഗരസഭയ്ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് വ്യക്തമാക്കി. നഗരസഭാ സെക്രട്ടറിയുമായും ചെയര്‍പേഴ്‌സണുമായും കളക്ടര്‍ ചര്‍ച്ച നടത്തിയിരുന്നു. പുനരധിവാസത്തിന് സഹായം മനല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഉറപ്പുനല്‍കിയതായും ഫ്‌ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തീരുമാനം ചീഫ് സെക്രട്ടറിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമെടുക്കുമെന്നും നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി എച്ച് നാദിറ അറിയിച്ചിരുന്നു.

ചീഫ് സെക്രട്ടറിയുടെ ഫ്‌ളാറ്റ് സന്ദര്‍ശനത്തിന് ശേഷം മരട് നഗരസഭയുടെ അടിയന്തര കൗണ്‍സിലും ഇന്ന് ചേരും.

also read:മൂന്നാറില്‍ ഓടുന്ന വണ്ടിയില്‍ നിന്നും ഒന്നര വയസ്സുള്ള കുട്ടി വനത്തിലേക്ക് തെറിച്ചുവീണു; മാതാപിതാക്കള്‍ അറിഞ്ഞത് 50 കിലോമീറ്റര്‍ പിന്നിട്ട ശേഷം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍