UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ ഭക്ഷ്യ വിഷബാധ; പുറത്ത് അറിയാതിരിക്കാന്‍ കുട്ടികളെ പൂട്ടിയിട്ടിരിക്കുന്നു

ആശുപത്രിയിലോ വീടുകളിലോ എത്തിക്കണമെന്ന് കുട്ടികള്‍ ആവശ്യപ്പെട്ടിട്ടും സ്‌കൂള്‍ അധികൃതര്‍ അതിന് തയ്യാറായിട്ടില്ല

തിരുവനന്തപുരം ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ ഭക്ഷ്യ വിഷബാധ. അറുപത് കുട്ടികള്‍ അവശ നിലയിലായി. അതേസമയം സംഭവം പുറത്ത് അറിയാതിരിക്കാന്‍ കുട്ടികളെ സ്‌കൂളില്‍ പൂട്ടിയിട്ടിരിക്കുകയാണ്.

ഒരു വിദ്യാര്‍ത്ഥി പുറത്തു വിട്ട വീഡിയോയിലൂടെ മനോരമ ന്യൂസ് ആണ് വാര്‍ത്ത പുറത്തുവിട്ടത്. ഡോക്ടറെ സ്‌കൂളിലെത്തിച്ച് വൈദ്യ സഹായം നല്‍കുകയായിരുന്നു. താല്‍ക്കാലികമായി ഗുളിക മാത്രമാണ് നല്‍കിയത്. ഇതിനിടെ രക്തം ഛര്‍ദ്ദിച്ച രണ്ട് കുട്ടികളെ ആശുപത്രിയിലെത്തിച്ചു. പല കുട്ടികള്‍ക്കും വയറിളക്കം അനുഭവപ്പെടുന്നുണ്ടെന്നാണ് അറിയുന്നത്.

കുട്ടികള്‍ക്ക് മരുന്ന് നല്‍കിയെന്നും അവര്‍ വിശ്രമിക്കുകയാണെന്നും പറയുന്ന സ്‌കൂള്‍ അധികൃതര്‍ കുട്ടികളെ കാണാന്‍ ചാനല്‍ പ്രവര്‍ത്തകരെ അനുവദിച്ചില്ല. ആശുപത്രിയിലോ വീടുകളിലോ എത്തിക്കണമെന്ന് കുട്ടികള്‍ ആവശ്യപ്പെട്ടിട്ടും സ്‌കൂള്‍ അധികൃതര്‍ അതിന് തയ്യാറായിട്ടില്ല. ഭക്ഷ്യവിഷബാധയുടെ വാര്‍ത്ത പുറത്തു വന്നാല്‍ നാണക്കേടാകുമെന്ന് ഭയന്നാണ് സ്‌കൂള്‍ അധികൃതരുടെ ഒളിച്ചു കളി.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍