UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തുന്നത് എട്ട് രാഷ്ട്രത്തലവന്മാര്‍

ബിംസ്റ്റെക് അംഗരാജ്യങ്ങളിലെ രാഷ്ട്രതലവന്‍മാരാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. അയല്‍ രാജ്യങ്ങള്‍ക്ക് പ്രധാന്യം നല്‍കുക എന്ന നയത്തിന്റെ ഭാഗമായിട്ടാണ് ഇവര്‍ക്കുള്ള ക്ഷണം.

രാഷ്ട്രപതി ഭവനില്‍ നടക്കുന്ന രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയുടെ (എന്‍ഡിഎ) സത്യപ്രതിജ്ഞാ ചടങ്ങില്‍ എട്ട് രാജ്യങ്ങളിലെ നേതാക്കന്മാര്‍ പങ്കെടുക്കുന്നു. ബംഗ്ലാദേശ്, മ്യാന്‍മര്‍, ശ്രീലങ്ക, തായ്ലാന്റ്, നേപ്പാള്‍, ഭൂട്ടാന്‍, മൗറീഷ്യസ്, കിര്‍ഗിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ രാഷ്ട്രതലവന്മാരാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്.

ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന , ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുള്‍ ഹമീദ്, കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് സൂരണ്‍ബേ ജെന്‍ബികോവ് ,മ്യാന്‍മര്‍ പ്രസിഡന്റ് വിന്‍ മയന്റ്, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവീണ്‍ കുമാര്‍ ജുഗ്നോത്, നേപ്പാള്‍ പ്രധാനമന്ത്രി കെ പി ഷര്‍മ്മ ഒലി, ഭൂട്ടാന്‍ പ്രധാനമന്ത്രി ലോട്ടെ ഷെറിങ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുന്നു.

തായ്‌ലന്റിലെ നയതന്ത്രപ്രതിനിധി ഗ്രിസാഡ ബോണ്‍റാക്കും പ്രത്യേക അതിഥിയായി ചടങ്ങില്‍ പങ്കെടുക്കുന്നു.

ബിംസ്റ്റെക് അംഗരാജ്യങ്ങളിലെ രാഷ്ട്രതലവന്‍മാരാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. അയല്‍ രാജ്യങ്ങള്‍ക്ക് പ്രധാന്യം നല്‍കുക എന്ന നയത്തിന്റെ ഭാഗമായിട്ടാണ് ഇവര്‍ക്കുള്ള ക്ഷണം.

സംസ്ഥാന മുഖ്യമന്ത്രിമാര്‍, പ്രതിപക്ഷത്ത് നിന്ന് അടക്കമുള്ള വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, നയതന്ത്രജ്ഞര്‍, സ്ഥാനപതിമാര്‍, സിനിമ താരങ്ങള്‍, വ്യവസായികള്‍, പ്രവാസി ഇന്ത്യക്കാര്‍ തുടങ്ങി അതിഥികളുടെ വമ്പന്‍ പട തന്നെ മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ഡല്‍ഹിയിലെത്തും.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യുപിഎ ചെയര്‍പേഴ്സണ്‍ സോണിയാ ഗാന്ധിയും പങ്കെടുക്കും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പങ്കെടുക്കും.

രണ്ടാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഇന്ന് രാഷ്ട്രപതി ഭവനില്‍ – പങ്കെടുക്കുന്നത് രാഷ്ട്രത്തലവന്മാര്‍ അടക്കം എണ്ണായിരത്തോളം അതിഥികള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍