UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്വദേശികള്‍ മാത്രമല്ല, വിദേശികളും ബിക്കിനിയിടരുത്: ‘സംസ്‌കാരം’ മാനിക്കണമെന്ന് കണ്ണന്താനം

മറ്റൊരു രാജ്യത്ത് ചെല്ലുമ്പോള്‍ അവിടുത്തെ വസ്ത്രധാരണ രീതി പിന്തുടരാന്‍ വിനോദ സഞ്ചാരികള്‍ ശ്രമിക്കണമെന്നും കണ്ണന്താനം

വിദേശികള്‍ സ്വന്തം രാജ്യത്ത് ബിക്കിനി ധരിച്ച് നടക്കുന്നത് സാധാരണമാണെന്നും എന്നാല്‍ ഇന്ത്യയില്‍ വരുമ്പോള്‍ വേണ്ടെന്നും കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഇന്ത്യയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ രാജ്യത്തെ സംസ്‌കാരത്തിനിണങ്ങുന്ന രീതിയില്‍ പെരുമാറണമെന്നും കണ്ണന്താനം ആവശ്യപ്പെട്ടു.

ഗോവയിലെ ബീച്ചുകളില്‍ വിദേശികള്‍ അങ്ങനെ നടക്കുന്നുണ്ട്. എന്നാല്‍ മറ്റൊരു രാജ്യത്ത് ചെല്ലുമ്പോള്‍ അവിടുത്തെ വസ്ത്രധാരണ രീതി പിന്തുടരാന്‍ വിനോദ സഞ്ചാരികള്‍ ശ്രമിക്കണമെന്നും കണ്ണന്താനം എന്‍ഡിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. വിദേശ വിനോദ സഞ്ചാരികള്‍ പ്രാദേശിക സംസ്‌കാരത്തെ ഉള്‍ക്കൊള്ളാന്‍ തയ്യാറാകണം. ഇന്ത്യയിലെത്തുന്ന എല്ലാവരും സാരി ധരിക്കണമെന്നല്ല താന്‍ പറയുന്നതെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.

വിദേശികള്‍ അവരുടെ രാജ്യത്തു നിന്നും ബീഫ് കഴിച്ചിട്ട് ഇന്ത്യയിലേക്ക് വന്നാല്‍ മതിയെന്ന് കണ്ണന്താനം കഴിഞ്ഞ വര്‍ഷം പ്രസ്താവിച്ചിരുന്നു. ഇത് വിവാദങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍