UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ടി കെ പളനി അന്തരിച്ചു

1996ലെ തെരഞ്ഞെടുപ്പില്‍ അന്നത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന വിഎസ് അച്യുതാനന്ദന്റെ അപ്രതീക്ഷിത തോല്‍വിയിലൂടെയാണ് പളനി വാര്‍ത്തകളില്‍ നിറഞ്ഞത്

മുന്‍ സിപിഎം നേതാവ് ടി കെ പളനി അന്തരിച്ചു. രാത്രി ഏഴരയോടെ ചേര്‍ത്തല ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

1996ലെ തെരഞ്ഞെടുപ്പില്‍ അന്നത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന വിഎസ് അച്യുതാനന്ദന്റെ അപ്രതീക്ഷിത തോല്‍വിയിലൂടെയാണ് പളനി വാര്‍ത്തകളില്‍ നിറഞ്ഞത്. സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമായിരുന്ന പളനിയായിരുന്നു വിഎസിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി. സംസ്ഥാന കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ പളനിക്കെതിരെ നടപടിയെടുത്തു. പിന്നീട് നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പേരിലും നടപടി നേരിട്ടു. പാര്‍ട്ടിയില്‍ തിരിച്ചെത്തിയെങ്കിലും 2013ല്‍ കഞ്ഞിക്കുഴിയിലെ വിമത നീക്കത്തിനിടയില്‍ പാര്‍ട്ടിക്കെതിരെ പ്രതിഷേധ ജാഥയില്‍ പങ്കെടുത്തതിന്റെ പേരിലും നടപടി നേരിടേണ്ടി വന്നു.

പിന്നീട് ഏരിയ കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും അംഗത്വം പുതുക്കാതെ രണ്ട് വര്‍ഷം തുടര്‍ന്നു. പിന്നീട് അദ്ദേഹം സിപിഐയില്‍ ചേര്‍ന്നു.

വി എസ് എങ്ങനെയാണ് മാരാരിക്കുളത്ത് തോറ്റത്? ടി കെ പളനി തുറന്നു പറയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍