UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പോസ്റ്റല്‍ വോട്ട് തിരിമറി: പഞ്ചാബില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ നാല് പോലീസുകാരെ തിരികെ വിളിച്ചു

പോലീസിലെ പോസ്റ്റല്‍ ബാലറ്റ് തിരിമറിയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇവര്‍ക്കെതിരെ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു.

പഞ്ചാബില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ നാല് പോലീസുകാരെ എപി ബറ്റാലിയന്‍ എഡിജിപി തിരികെ വിളിച്ചു. പോസ്റ്റല്‍ വോട്ടുകള്‍ കൂട്ടത്തോടെ ശേഖരിച്ച വട്ടപ്പാറ സ്വദേശി മണിക്കുട്ടനും തിരികെ വിളിച്ച പോലീസുകാരില്‍ ഉള്‍പ്പെടും. നാട്ടിലെത്തിയ ശേഷം ഇവര്‍ എപി ബറ്റാലിയന്‍ എഡിജിപിക്ക് മുന്നില്‍ ഹാജരാകും.

പോലീസിലെ പോസ്റ്റല്‍ ബാലറ്റ് തിരിമറിയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇവര്‍ക്കെതിരെ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു. മൊഴി രേഖപ്പെടുത്താന്‍ സാധിച്ചില്ലെന്നും അതിന് കൂടുതല്‍ സമയം ആവശ്യമാണെന്നും കാണിച്ച് ക്രൈംബ്രാഞ്ച് തെരഞ്ഞെടുപ്പ് കമ്മിഷന് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

എല്ലാ പോസ്റ്റല്‍ ബാലറ്റുകളും പിന്‍വലിച്ച് വീണ്ടും പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തിങ്കളാഴ്ചയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.’

Read More: പ്രധാനമന്ത്രിയുടെ ഇന്നൊവേറ്റീവ് പുരസ്കാര ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ ‘റോഷ്നി’, അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ വിജയത്തിന് ബിനാനിപുരം സ്കൂള്‍ കൊണ്ടുവന്ന മാതൃകയാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍