UPDATES

ട്രെന്‍ഡിങ്ങ്

ഷെയര്‍ ചാറ്റിലൂടെ ഭാര്യമാരെ പരസ്പരം കൈമാറിയ സംഘം പിടിയില്‍: സംഘത്തിന്റെ പ്രവര്‍ത്തനം കായംകുളം കേന്ദ്രീകരിച്ച്

വിവിധ സ്ഥലങ്ങളിലുള്ളവരെ ഷെയര്‍ ചാറ്റിംഗിലൂടെ ബന്ധിപ്പിച്ചാണ് ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്‌

ഷെയര്‍ ചാറ്റിലൂടെ പരസ്പരം കൈമാറി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവന്ന സംഘത്തെ കായംകുളം പോലീസ് പിടികൂടി. നാലംഗ സംഘമാണ് അറസ്റ്റിലായത്. ഇവരിലൊരാളുടെ ഭാര്യ ലൈംഗിക ബന്ധത്തിന് വിസമ്മതിക്കുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

മൊബൈല്‍ ഷെയര്‍ ചാറ്റിലൂടെയാണ് ഇവര്‍ പരിചയപ്പെട്ടതും ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതും. രണ്ട് വര്‍ഷമായി ഈ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ സ്ഥലങ്ങളിലുള്ളവരെ ഷെയര്‍ ചാറ്റിംഗിലൂടെ ബന്ധിപ്പിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. പ്രേമത്തില്‍ കുരുക്കിയ ഭാര്യയെ മദ്യത്തിന് അടിമയാക്കിയാണ് ഇവര്‍ ഇതിന് തുടക്കം കുറിച്ചതെന്ന് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കായംകുളം സ്വദേശിയും ടിപ്പര്‍ ഡ്രൈവറുമായ യുവാവാണ് പ്രേമിച്ച് ഒപ്പം ഇറങ്ങിയ യുവതിയെ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ടവര്‍ക്ക് കാഴ്ചവച്ചത്. ഇതില്‍ സഹികെട്ടാണ് യുവതി പോലീസിനെ സമീപിച്ചത്.

കായംകുളം സിഐ പി കെ സാബുവിന്റെ നേതൃത്വത്തിലുള്ള പോലീസിന്റെ തന്ത്രപരമായ നീക്കമാണ് ഇവരെ കുരുക്കിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. സംഘത്തില്‍പ്പെട്ട കോഴിക്കോട് സ്വദേശിക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കി. ഷെയര്‍ ചാറ്റിലൂടെ പങ്കാളികളെ പരസ്പരം കൈമാറുന്ന വലിയൊരു റാക്കറ്റിന്റെ ഭാഗമാണ് ഇവരെന്നാണ് പോലീസിന്റെ സംശയം. വലിയ സെക്‌സ് റാക്കറ്റുകളുമായും ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. കായംകുളം, കുലശേഖരപുരം, കേരളപുരം, പായിപ്പാട് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായത്.

ഭാര്യമാരെ കൈമാറാന്‍ സൗകര്യമൊരുക്കുന്ന നിരവധി സ്ഥാപനങ്ങള്‍ കായംകുളത്തും പരിസരപ്രദേശത്തുമായുണ്ടെന്നും പോലീസിന് സൂചന ലഭിച്ചു. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്തുള്ള തുറസായ സ്ഥലം ഇത്തരം സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ദുരുപയോഗം ചെയ്യുന്ന സംഘങ്ങളുമുണ്ടെന്നാണ് അറിയുന്നത്. ഒന്നിലേറെ സ്ത്രീകളും പുരുഷന്മാരുമുള്ളതിനാല്‍ പുറമെയാര്‍ക്കും ഒറ്റനോട്ടത്തില്‍ സംശയം തോന്നാറില്ല. ഇതിന് പുറമേ കഞ്ചാവ് മാഫിയയുടെ പ്രവര്‍ത്തനവും ശക്തമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍