UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മധ്യപ്രദേശില്‍ നാല് ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക്: ചാക്കിട്ട് പിടിത്തുമെന്ന് പരാതി

ചെറിയ ഭൂരിപക്ഷത്തില്‍ സര്‍ക്കാരുണ്ടാക്കിയ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ ബിജെപിയിലും തകൃതിയായി നടക്കുന്നുണ്ട്

നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്ത പോരാട്ടം നടന്ന മധ്യപ്രദേശില്‍ ബിജെപിയിലെ നാല് എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേരുന്നതായി റിപ്പോര്‍ട്ട്. സഞ്ജയ് പഥക്, മുന്‍മുന്‍ റായി, സ്വദേശ് റായ്, അനിരുദ്ധ് മാരോ എന്നിവര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ ഒരുങ്ങുന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബിജെപിയുടെ പതിനഞ്ച് വര്‍ഷത്തെ ആധിപത്യം അവസാനിപ്പിച്ചാണ് കോണ്‍ഗ്രസ് അധികാരത്തിലേറിയത്. 230 അംഗ സഭയില്‍ 114 സീറ്റ് നേടിയ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. 109 സീറ്റുകള്‍ നേടി ബിജെപി രണ്ടാം സ്ഥാനത്തും. എസ് പി, ബി എസ് പി, വിമതര്‍ എന്നിവരുടെ പിന്തുണയോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. മുതിര്‍ന്ന നേതാവ് കമല്‍നാഥ് ആണ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ എംഎല്‍എ അല്ലാത്ത കമല്‍നാഥ് ആറ് മാസത്തിനകം തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കേണ്ടതുണ്ട്. സഖ്യകക്ഷികളോ സ്വതന്ത്രരോ അവരുടെ സീറ്റുകള്‍ ഒഴിയാന്‍ സാധ്യതയില്ല. ഈ സാഹചര്യത്തില്‍ തങ്ങളുടെ എംഎല്‍എമാരെ കോണ്‍ഗ്രസ് ചാക്കിട്ട് പിടിക്കുകയാണെന്നാണ് ബിജെപിയുടെ പരാതി.

ഇത്തരത്തില്‍ സഭയില്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കാമെന്നും കമല്‍നാഥ് കണക്കു കൂട്ടുന്നു. അതേസമയം ചെറിയ ഭൂരിപക്ഷത്തില്‍ സര്‍ക്കാരുണ്ടാക്കിയ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ ബിജെപിയിലും തകൃതിയായി നടക്കുന്നുണ്ട്. കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപിയിലെത്തിക്കാനാണ് ശ്രമം. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കാനും സംസ്ഥാനത്തെ രാഷ്ട്രീയ മാറ്റങ്ങള്‍ നിരീക്ഷിക്കാനുമാണ് ബിജെപിയിലെ ഒരു വിഭാഗം നിര്‍ദ്ദേശിക്കുന്നത്. എംഎല്‍എമാരെ ചാക്കിട്ട് പിടിച്ച് ഭരണത്തില്‍ കയറാനില്ലെന്നാണ് ബിജെപി ഇപ്പോള്‍ പറയുന്നത്.

കര്‍ണാടകയിലുണ്ടായ വീഴ്ച മധ്യപ്രദേശില്‍ ആവര്‍ത്തിക്കാനും ഇവര്‍ താല്‍പര്യപ്പെടുന്നില്ല. തെരഞ്ഞെടുപ്പിന് ശേഷമുള്ള തന്ത്രങ്ങള്‍ ഒരുക്കുന്നതില്‍ കമല്‍നാഥ് വിദഗ്ധനാണെന്ന് ബിജെപിയും സമ്മതിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സ്വന്തം എംഎല്‍എമാരെ പിടിച്ചുനിര്‍ത്താനാണ് ശ്രമം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍