UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കണ്ണൂര്‍ വിമാനത്താവളത്തില്‍ കുറുക്കന്മാരുടെ ശല്യം; ആദ്യം രജിസ്റ്റര്‍ ചെയ്ത കേസ് പോക്കറ്റടി

റണ്‍വേയിലെ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനായി സ്ഥാപിച്ച പൈപ്പിലൂടെയാണ് കുറുക്കന്മാര്‍ അകത്തു കയറിയത്

ഇന്നലെ ഉദ്ഘാടനം ചെയ്ത കണ്ണൂര്‍ വിമാനത്താവളത്തില്‍ അധികൃതര്‍ക്ക് തലവേദനയായി കുറുക്കന്മാരുടെ ശല്യം. വിമാനത്താവളത്തിനുള്ളില്‍ കയറിക്കൂടിയ കുറുക്കന്മാരെ പുറത്താക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ആറോളം കുറക്കന്മാരാണ് വിമാനത്താവളത്തിനുള്ളില്‍ ശല്യമുണ്ടാക്കുന്നത്.

കുറുക്കന്മാര്‍ റണ്‍വേയില്‍ കയറിയതിനെ തുടര്‍ന്ന് വ്യവസായി എംഎ യൂസഫലിയുടെ വിമാനം എട്ട് മിനിറ്റ് വൈകിയാണ് ലാന്‍ഡ് ചെയ്തത്. വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനായി കൊച്ചിയില്‍ നിന്നും എത്തിയതാണ് യൂസഫലി. എട്ടേമുക്കാലിന് ലാന്‍ഡ് ചെയ്യേണ്ട വിമാനം ലാന്‍ഡിംഗിന് തയ്യാറെടുക്കുന്നതിനിടെയാണ് പൈലറ്റ് കുറുക്കനെ കണ്ടത്. തുടര്‍ന്ന് വീണ്ടും പറന്നുയര്‍ന്ന് വട്ടംകറങ്ങി എട്ട് മിനിറ്റ് ആകാശത്ത് തന്നെ തുടര്‍ന്നു.

റണ്‍വേയിലെ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനായി സ്ഥാപിച്ച പൈപ്പിലൂടെയാണ് കുറുക്കന്മാര്‍ അകത്തു കയറിയത്. ഇത് കണ്ടെത്തിയതിനെ തുടര്‍ന്ന് പൈപ്പ് നെറ്റ് കൊണ്ട് അടച്ചു. അതോടെ കുറുക്കന്മാര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയായി. കോഴിയിറച്ചിയും മറ്റും നല്‍കിയും വലയിട്ട് പികൂടാനുമുള്ള ശ്രമങ്ങള്‍ ഫലം കണ്ടില്ല.

കണ്ണൂര്‍ എയര്‍പോര്‍ട്ട് പോലീസ് ആദ്യ കേസും ഇന്നലെ രജിസ്റ്റര്‍ ചെയ്തു. എറണാകുളം സ്വദേശി പി എസ് മേനോന്റെ പഴ്‌സ് തിരക്കിനിടെ പോക്കറ്റടിച്ച കേസാണ് രജിസ്റ്റര്‍ ചെയ്തത്. ഇദ്ദേഹം കിയാലിന്റെ ഡയറക്ടറാണ്. ആധാറും എടിഎം കാര്‍ഡുകളും ഉള്‍പ്പെടെയാണ് നഷ്ടമായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍