UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാര്‍ഷിക വായ്പ്പാ തട്ടിപ്പ്: ഫാ. തോമസ് പീലിയാനിക്കലിനെ റിമാന്‍ഡ് ചെയ്തു

കര്‍ഷകരുടെ ഒപ്പിട്ട് കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് പീലിയാനിക്കലിനെതിരെയുള്ള കേസ്‌

കാര്‍ഷിക വായ്പ തട്ടിപ്പു കേസില്‍ അറസ്റ്റിലായ ഫാ. തോമസ് പീലിയാനിക്കലിനെ റിമാന്‍ഡ് ചെയ്തു. കുട്ടനാട്ടിലെ കര്‍ഷകരുടെ വ്യാജ ഒപ്പിട്ട് കോടികളുടെ തട്ടിപ്പ് നടത്തിയതെന്നാണ് കേസ്. ഇന്ന് രാവിലെയാണ് പീലിയാനിക്കലിനെ രാമങ്കരി കോടതിയില്‍ ഹാജരാക്കിയത്. ജൂലൈ നാല് വരെയാണ് റിമാന്‍ഡ്.

ഇന്നലെയാണ് ഇദ്ദേഹത്തെ കുട്ടനാട് വികസന സമിതി ഓഫീസില്‍ നിന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി വിജയകുമാരന്‍ നായരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സമിതി എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് പീലിയാനിക്കല്‍.

കുട്ടനാട്ടിലെ നെല്‍കൃഷിയുടെ മറവിലാണ് ബാങ്ക് വായ്പ്പ തട്ടിപ്പ് നടന്നത്. കര്‍ഷകരുടെ പേരില്‍ വ്യാജ ഒപ്പിട്ട് പണം തട്ടുകയായിരുന്നു. കാവാലം സ്വദേശി കെ സി ഷാജിയുടെ പരാതിയിലാണ് കേസ്. 14 കേസുകളാണ് വിവിധ സ്റ്റേഷനുകളിലായി പീലിയാനിക്കലിനെതിരെയുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍