UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വോട്ടു ചെയ്താല്‍ ബംഗളൂരുവില്‍ ഇന്ന് സൗജന്യ മസാല ദോശയും കോഫിയും ഇന്റര്‍നെറ്റും

പുതിയ തലമുറയിലെ വോട്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പിനോടുള്ള താല്‍പര്യം നഷ്ടപ്പെട്ട സാഹചര്യത്തില്‍ അവരെ സമ്മതിദാനം വിനിയോഗിക്കാന്‍ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം

വോട്ടിംഗില്‍ എല്ലാ കാലത്തും പിന്നില്‍ നില്‍ക്കുന്ന ബംഗളൂരുവിനെ ആ നാണക്കേടില്‍ നിന്നും രക്ഷിക്കാന്‍ വിവിധ പദ്ധതികളാണ് ഇന്ന് നഗരത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. വോട്ട് ചെയ്ത മഷിയടയാളം കാണിച്ചാല്‍ സൗജന്യമായി ഫില്‍റ്റര്‍ കോഫിയും മസാലദോശയും ഇന്റര്‍നെറ്റ് ഡാറ്റയുമാണ് വോട്ടര്‍മാര്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് മനോരമയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

നൃപതുംഗ റോഡിലെ നിസര്‍ഗ എന്ന ഹോട്ടലില്‍ വോട്ടര്‍ കാര്‍ഡും വിരലിലെ മഷിയടയാളവും കാണിക്കുന്ന കന്നി വോട്ടര്‍മാര്‍ക്ക് സൗജന്യ ദോശ നല്‍കും. മറ്റ് വോട്ടര്‍മാര്‍ക്ക് ഫില്‍റ്റര്‍ കോഫിയും. ഇവിടെ പതിവായി ഭക്ഷണം കഴിക്കാനെത്തുന്ന ഒരു കൂട്ടം കോളേജ് വിദ്യാര്‍ത്ഥികളാണ് ഇത്തരമൊരു ആശയം മുന്നോട്ട് വച്ചതെന്ന് ഹോട്ടലുടമ കൃഷ്ണരാജ് അറിയിച്ചതായും മനോരമയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബംഗളൂരുവിലെ പ്രമുഖ ഹോട്ടല്‍ശൃംഖലയായ വാസുദേവ് അഡിഗയും വോട്ട് ചെയ്യുന്നവര്‍ക്ക് സൗജന്യ ഫില്‍റ്റര്‍ കോഫി വാഗ്ദാനം ചെയ്തിട്ടുണ്ട്. രാജാജി നഗര്‍ സെക്കന്‍ഡ് സ്‌റ്റേഡിലെ സൈബര്‍ കഫേയില്‍ വോട്ടവകാശം വിനിയോഗിച്ചവര്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് ആണ് നല്‍കുന്നത്. ഇതുകൂടാതെ അുത്ത ബിബിഎംപി തെരഞ്ഞെടുപ്പ് വരെ ഇവര്‍ക്ക് നിരവധി കിഴിവുകളും വാഗ്ദാനം ചെയ്തിരിക്കുന്നു.

പുതിയ തലമുറയിലെ വോട്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പിനോടുള്ള താല്‍പര്യം നഷ്ടപ്പെട്ട സാഹചര്യത്തില്‍ അവരെ സമ്മതിദാനം വിനിയോഗിക്കാന്‍ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം. ബംഗളൂരുവിലെ മറ്റു ചില വ്യാപാര സ്ഥാപനങ്ങളും സലൂണുകളും ആശുപത്രികളും ഇത്തരം വാഗ്ദാനങ്ങള്‍ നല്‍കുന്നു. ഏറ്റവും കുറഞ്ഞ പോളിംഗ് ശതമാനമുള്ള നഗരമെന്ന ചീത്തപ്പേര് മാറ്റുകയെന്നതാണ് ഇവരുടെ മറ്റൊരു ലക്ഷ്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍