UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോണ്‍ഗ്രസ് നേതാവ് ജി രാമന്‍ നായര്‍ ബിജെപിയിലേക്ക്?

ബിജെപിയുടെ ഉപവാസ സമരം ഉദ്ഘാടനം ചെയ്തതിന് കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരിക്കുകയായിരുന്നു

കെപിസിസി നിര്‍വാഹക സമിതി അംഗം ജി രാമന്‍ നായര്‍ ബിജെപിയിലേക്ക്. ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെ ബിജെപി പത്തനംതിട്ടയില്‍ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്തതിന്റെ പേരില്‍ കോണ്‍ഗ്രസ് ദേശീയ കമ്മിറ്റി രാമന്‍ നായരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബിജെപിയുമായി ഇതേക്കുറിച്ച് ചര്‍ച്ച നടത്തിയതായാണ് അറിയുന്നത്. രണ്ട് ദിവസത്തിനകം പരസ്യപ്രഖ്യാപനമുണ്ടാകുമെന്നു ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്നത് ബിജെപി ആയതുകൊണ്ടാണ് താന്‍ ശബരിമല വിഷയത്തില്‍ അവര്‍ക്കൊപ്പം നല്‍ക്കാന്‍ തീരുമാനിച്ചതെന്ന് രാമന്‍ നായര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം തന്റെ വിശദീകരണം ചോദിക്കാതെയാണ് സസ്‌പെന്‍ഷനെന്ന് രാമന്‍ നായര്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാമന്‍ നായര്‍ രംഗത്തെത്തുകയും ചെയ്തു.

വിഷയം ഇത്രകണ്ട് മോശമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്ഥിതി ഹൈക്കമാന്‍ഡിനെ അറിയിക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടുവെന്നാണ് അദ്ദേഹം പറഞ്ഞത്. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് വേണ്ടത്ര ശുഷ്‌കാന്തി കാട്ടിയില്ലെന്നും ജി രാമന്‍ നായര്‍ പറഞ്ഞു.

“വിശ്വാസികളുടെ ശക്തി പിണറായി കാണാനിരിക്കുന്നതേയുള്ളൂ”; രണ്ടാം ഘട്ട പ്രതിഷേധ ഒരുക്കങ്ങളുമായി ശബരിമല കര്‍മസമിതി

രാഹുല്‍ ഈശ്വറിന്റെ രോമത്തിന് കാവല്‍ നില്‍ക്കുന്ന ‘കോജെപി’ നേതാവ് അജയ് തറയില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍