UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സരിതയുടെ കത്ത് ഗണേഷ് തിരുത്തി: ഫെനി

ഗണേഷിന് ഇനി മന്ത്രിയാകാന്‍ പറ്റില്ല എന്നതിനാല്‍ ചിലര്‍ക്ക് പണികൊടുക്കാന്‍ പേരുകള്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു

സോളാര്‍ കേസില്‍ സരിത എസ് നായര്‍ ജയിലില്‍ നിന്നെഴുതിയ കത്തില്‍ കൃത്രിമത്വം നടന്നുവെന്ന് അവരുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണന്‍. 21 പേജ് മാത്രമാണ് കത്തില്‍ ഉണ്ടായിരുന്നതെന്നും പിന്നീട് ഇത് 25 പേജായെന്നും ഫെനി ചൂണ്ടിക്കാട്ടുന്നു.

കെബി ഗണേഷ് കുമാര്‍ ഇടപെട്ടാണ് നാല് പേജ് കൂട്ടിച്ചേര്‍ത്തതെന്നും ദീര്‍ഘകാലം സരിതയുടെ അഭിഭാഷകനായിരുന്ന ഫെനി ആരോപിക്കുന്നു. ഇന്ന് തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഫെനി ഈ ആരോപണം ഉന്നയിക്കുന്നത്. കത്തില്‍ ലൈംഗിക ആരോപണങ്ങള്‍ ഒന്നും തന്നെയുണ്ടായിരുന്നില്ലെന്നാണ് ഫെനി പറയുന്നത്.

പേജുകള്‍ കൂട്ടിച്ചേര്‍ത്തത് ഗണേഷിന്റെ അടുത്ത അനുയായിയായ ശരണ്യ മനോജ് ആണ്. ഇത് തനിക്ക് മാത്രമാണ് അറിയാവുന്നതെന്നും ഫെനി അവകാശപപെടുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ പിന്നീട് ഉള്‍പ്പെടുത്തുകയായിരുന്നു. മറ്റുള്ളവരുടെ പേരുകള്‍ എഴുതിച്ചേര്‍ക്കുന്നത് എന്തിനാണെന്ന് ചോദിച്ചപ്പോള്‍ ഇനി ഗണേഷിന് മന്ത്രിയാകാന്‍ കഴിയില്ല അതിനാല്‍ ചിലര്‍ക്ക് പണികൊടുത്തേ പറ്റൂവെന്നായിരുന്നു മറുപടിയെന്നും ഫെനി പറയുന്നു.

പീച്ചി മുതല്‍ സരിത വരെ: കേരളത്തെ പിടിച്ചുകുലുക്കിയ ലൈംഗിക വിവാദങ്ങള്‍, സ്മാര്‍ത്തവിചാരങ്ങള്‍

സോളാര്‍ റിപ്പോര്‍ട്ടില്‍ നിന്നും ഗണേഷിന്റെ പേര് ഒഴിവാക്കിയത് ഗൂഢാലോചന

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍