UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സോളാര്‍ റിപ്പോര്‍ട്ടില്‍ നിന്നും ഗണേഷിന്റെ പേര് ഒഴിവാക്കിയത് ഗൂഢാലോചന

സോളാര്‍ കേസില്‍ മുഖ്യസൂത്രധാരന്‍ ഗണേഷ് കുമാറാണെന്ന് ബിജു രാധാകൃഷ്ണനും പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്

സോളാര്‍ കമ്മിഷന്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ നിന്നും മുന്‍ യുഡിഎഫ് മന്ത്രിയും ഇപ്പോള്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കുകയും ചെയ്യുന്ന കെബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ പേര് ഒഴിവാക്കിയതില്‍ ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാന്‍. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ബെന്നി ആരോപിക്കുന്നത്.

കേസിന്റെ തുടക്കത്തില്‍ ഉയര്‍ന്നു കേട്ട പല പേരുകളും റിപ്പോര്‍ട്ട് വന്നപ്പോള്‍ അപ്രത്യക്ഷമായതായും ബെന്നി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ മറ്റു ചില പേരുകള്‍ ഇപ്പോള്‍ ഉള്‍പ്പെട്ടിട്ടുമുണ്ട്. റിപ്പോര്‍ട്ടില്‍ കേള്‍ക്കാത്ത പേരുകള്‍ക്ക് മുന്‍തൂക്കം കിട്ടി. സോളാര്‍ റിപ്പോര്‍ട്ടില്‍ ഇടപെടലും ഗൂഢാലോചനയും നടന്നതിന്റെ തെളിവാണ് ഇതെന്നാണ് ബെന്നി പറയുന്നത്.

സരിതയും ഗണേഷ് കുമാറും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഗണേഷിന്റെ ഭാര്യ യാമിനി തങ്കച്ചി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നേരിട്ട് കണ്ട് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഗണേഷിന് മന്ത്രി സ്ഥാനം നഷ്ടമായതും. അക്കാലത്ത് ഗണേഷിന് മര്‍ദ്ദനമേറ്റതിന്റെ ചിത്രം പ്രചരിച്ചിരുന്നു. ഇത് ഗണേഷിന് ബന്ധമുള്ള ഒരു സ്ത്രീയുടെ ഭര്‍ത്താവ് മര്‍ദ്ദിച്ചതാണെന്നാണ് യാമിനി വെളിപ്പെടുത്തിയത്. ആ സ്ത്രീ സരിതയാണെന്നും ബിജു രാധാകൃഷ്ണനാണ് ഗണേഷിനെ മര്‍ദ്ദിച്ചതെന്നുമാണ് അന്ന് വാര്‍ത്തകള്‍ പ്രചരിച്ചത്.

സോളാര്‍ കേസില്‍ മുഖ്യസൂത്രധാരന്‍ ഗണേഷ് കുമാറാണെന്ന് ബിജു രാധാകൃഷ്ണനും പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. സരിതയെ രാഷ്ട്രീയക്കാര്‍ക്കും വ്യവസായ പ്രമുഖര്‍ക്കും പരിചയപ്പെടുത്തിയത് ഗണേഷ് ആണെന്നാണ് ബിജു പറയുന്നത്.

പീച്ചി മുതല്‍ സരിത വരെ: കേരളത്തെ പിടിച്ചുകുലുക്കിയ ലൈംഗിക വിവാദങ്ങള്‍, സ്മാര്‍ത്തവിചാരങ്ങള്‍

ഉമ്മന്‍ ചാണ്ടി ഓറല്‍ സെക്‌സ് ചെയ്യിച്ചു, കെസി വേണുഗോപാല്‍ ബലാത്സംഗം ചെയ്തു: സോളാര്‍ റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍