UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗൗരി ലങ്കേഷ് വധം; സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടുന്നു

ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ലഭ്യമായ സിസിടിവി ദൃശ്യങ്ങള്‍ പുഫത്തുവിടാനൊരുങ്ങി പൊലീസ്. ഗൗരിയുടെ വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവിടുന്നത്. ഒരു പ്രാദേശിക കന്നഡ ചാനല്‍ പുനഃസൃഷ്ടിച്ച കൊലപാതക ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇതുമൂലം ഉണ്ടാകുന്ന തെറ്റിദ്ധാരണകള്‍ ഒഴിവാക്കാനാണ് പൊലീസ് ഇപ്പോള്‍ യഥാര്‍ത്ഥ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാനൊരുങ്ങുന്നത്.

അതേസമയം ഗൗരിയുടെ ഫോണ്‍ കോളുകള്‍ അടിസ്ഥാനമാക്കിയുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ട്. ഗൗരി ലങ്കേഷിനു ലഭിച്ച ഫോണ്‍ കോളുകള്‍ പരിശോധിച്ചുവരികയാണെന്നു അന്വേഷണസംഘം വ്യക്തമാക്കുന്നു. ഇതതുവരെ അസ്വഭാവികമായി ഒന്നും തന്നെ ഇത്തരമൊരു പരിശോധനയില്‍ കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു. ഗൗരിയുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഇല്ലാത്തതായ കോളുകള്‍ കേന്ദ്രീകരീച്ച് കൂടുതല്‍ അന്വേഷണത്തിനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ ഗൗരിയിട്ട പോസ്റ്റുകള്‍ക്ക് വന്ന കമന്റുകളും പരിശോധിക്കുന്നുണ്ട്. വാടക കൊലയാളികള്‍ ആയിരിക്കാം കൊലപാതകം ന്ടത്തിയിരിക്കുകയെന്നാണ് പൊലീസ് അനുമാനിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍